1 Corinthians 7:12 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മറ്റുള്ളവരോടു കര്‍ത്താവല്ല ഞാന്‍ പറയുന്നു: ഒരു സഹോദരന് അവിശ്വാസിനിയായ ഭാര്യ ഉണ്ടായിരിക്കുകയും അയാളോടു കൂടി പാര്‍ക്കുവാന്‍ അവള്‍ സമ്മതിക്കുകയും ചെയ്യുന്നെങ്കില്‍ അവളെ ഉപേക്ഷിക്കരുത്.
Malayalam (ERV) WBTC Bible
മറ്റെല്ലാവര്‍ക്കുമായി ഞാന്‍ ഇങ്ങനെ പറയുന്നു. (ഞാനാണിതു പറയുന്നത്; കര്‍ത്താവല്ല:) ക്രിസ്തുവില്‍ സഹോദരനായ ഒരുവന് അവിശ്വാസിയായ ഒരു പത്നി ഉണ്ടാവാം. അവള്‍ അവനോടൊത്ത് താമസിക്കാന്‍ തയ്യാറാണെങ്കില്‍ അവന്‍ ഒരിക്കലും അവളെ ഉപേക്ഷിക്കരുത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ശേഷമുള്ളവരോടു കർത്താവല്ല ഞാൻ തന്നേ പറയുന്നതു: ഒരു സഹോദരന്നു അവിശ്വാസിയായ ഭാര്യ ഉണ്ടായിരിക്കയും അവൾ അവനോടുകൂടെ പാർപ്പാൻ സമ്മതിക്കയും ചെയ്താൽ അവളെ ഉപേക്ഷിക്കരുതു.
Malayalam 1992 MBSI
എന്നാല്‍ ശേഷമുള്ളവരോടു കര്‍ത്താവല്ല ഞാന്‍ തന്നേ പറയുന്നതുഒരു സഹോദരന്നു അവിശ്വാസിയായ ഭാര്‍യ്യ ഉണ്ടായിരിക്കയും അവള്‍ അവനോടുകൂടെ പാര്‍പ്പാന്‍ സമ്മതിക്കയും ചെയ്താല്‍ അവളെ ഉപേക്ഷിക്കരുതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ മറ്റുള്ളവരോട് കർത്താവല്ല ഞാൻ തന്നെ പറയുന്നത്: ഒരു സഹോദരന് അവിശ്വാസിയായ ഭാര്യ ഉണ്ടായിരിക്കുകയും അവൾ അവനോടുകൂടെ പാർക്കുവാൻ സമ്മതിക്കുകയും ചെയ്താൽ അവളെ ഉപേക്ഷിക്കരുത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ ശേഷമുള്ളവരോടു കര്‍ത്താവല്ല ഞാന്‍ തന്നെ പറയുന്നത്: ഒരു സഹോദരന് അവിശ്വാസിയായ ഭാര്യ ഉണ്ടായിരിക്കയും അവള്‍ അവനോടുകൂടെ പാര്‍പ്പാന്‍ സമ്മതിക്കയും ചെയ്താല്‍ അവളെ ഉപേക്ഷിക്കരുത്.
Malayalam Bible POC-ML 2013
ശേഷമുള്ളവരോടു കര്‍ത്താവല്ല, ഞാന്‍ തന്നെ പറയുന്നു, ഏതെങ്കിലും സഹോദരന്‌ അവിശ്വാസിനിയായ ഭാര്യ ഉണ്ടായിരിക്കുകയും അവള്‍ അവനോടൊത്തു ജീവിക്കാന്‍ സമ്മതിക്കുകയും ചെയ്‌താല്‍ അവന്‍ അവളെ ഉപേക്‌ഷിക്കരുത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശേഷമുള്ളവരോട് കർത്താവല്ല, ഞാൻതന്നെ നിർദേശിക്കുന്നത്: ഒരു സഹോദരന്റെ ഭാര്യ ക്രിസ്തുവിശ്വാസിയല്ല; എന്നാൽ അവൾക്ക് അയാളോടുചേർന്നു ജീവിക്കാൻ സമ്മതവുമാണ്. ഈ സാഹചര്യത്തിൽ അയാൾ അവളെ ഉപേക്ഷിക്കാൻ പാടില്ല.