1 Corinthians 7:15 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇപ്പോഴാകട്ടെ, അവര്‍ ദൈവത്തിനു സ്വീകാര്യരാകുന്നു. വിശ്വാസിയല്ലാത്ത ജീവിതപങ്കാളി പിരിഞ്ഞുപോകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ പിരിഞ്ഞുപോകട്ടെ; ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ വിശ്വാസികളായ സഹോദരന്മാരും സഹോദരിമാരും ബദ്ധരായിരിക്കുകയില്ല; ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നത് സമാധാനമായി ജീവിക്കുവാനാണ്.
Malayalam (ERV) WBTC Bible
എന്നാല്‍ അവിശ്വാസിയായ ഒരുവന്‍ ഉപേക്ഷിച്ചു പോകാന്‍ തീരുമാനിച്ചാല്‍ അവന്‍ പൊയ്ക്കൊള്ളട്ടെ. ഇതു സംഭവിക്കുന്പോള്‍ ക്രിസ്തുവില്‍ സഹോദരനോ സഹോദരിയോ ആയവര്‍ ബന്ധിതരല്ല. ദൈവം നമ്മെ സമാധാനമായൊരു ജീവിതത്തിനു വിളിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവിശ്വാസി വേറുപിരിയുന്നു എങ്കിൽ പിരിയട്ടെ; ഈ വകയിൽ സഹോദരനോ സഹോദരിയോ ബദ്ധരായിരിക്കുന്നില്ല; എന്നാൽ സമാധാനത്തിൽ ജീവിപ്പാൻ ദൈവം നമ്മെ വിളിച്ചിരിക്കുന്നു.
Malayalam 1992 MBSI
അവിശ്വാസി വേറുപിരിയുന്നു എങ്കില്‍ പിരിയട്ടെ; ഈ വകയില്‍ സഹോദരനോ സഹോദരിയോ ബദ്ധരായിരിക്കുന്നില്ല; എന്നാല്‍ സമാധാനത്തില്‍ ജീവിപ്പാന്‍ ദൈവം നമ്മെ വിളിച്ചിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എങ്കിലും അവിശ്വാസി വേർപിരിയുന്നു എങ്കിൽ പിരിയട്ടെ; ഈ വക കാ‍ാര്യങ്ങളിൽ സഹോദരനോ സഹോദരിയോ ബദ്ധരായിരിക്കുന്നില്ല; എന്നാൽ സമാധാനത്തിൽ ജീവിക്കുവാൻ ദൈവം നമ്മെ വിളിച്ചിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവിശ്വാസി വേര്‍പിരിയുന്നു എങ്കില്‍ പിരിയട്ടെ; ഈ വകയില്‍ സഹോദരനോ സഹോദരിയോ ബദ്ധരായിരിക്കുന്നില്ല; എന്നാല്‍ സമാധാനത്തില്‍ ജീവിപ്പാന്‍ ദൈവം നമ്മെ വിളിച്ചിരിക്കുന്നു.
Malayalam Bible POC-ML 2013
അവിശ്വാസിയായ ജീവിതപങ്കാളി വേര്‍പിരിഞ്ഞുപോകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അപ്രകാരം ചെയ്‌തുകൊള്ളട്ടെ. അത്തരം സ ന്‌ദര്‍ഭങ്ങളില്‍ ആ സഹോദരന്‍െറ യോ സഹോദരിയുടെയോ വിവാഹബന്‌ധം നിലനില്‍ക്കുന്നില്ല. ദൈവം നിങ്ങളെ സമാധാനത്തിലേക്കാണ്‌ വിളിച്ചിരിക്കുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിശ്വാസിയായ ആൾ വേർപിരിഞ്ഞു പോകുന്നെങ്കിൽ പോകട്ടെ. ഇത്തരം സാഹചര്യങ്ങളിൽ വിശ്വാസിയോ വിശ്വാസിനിയോ അവരവരുടെ പങ്കാളിയുമായി ബദ്ധരായിരിക്കുന്നില്ല. സമാധാനത്തിൽ ജീവിക്കാനാണല്ലോ ദൈവം നമ്മെ വിളിച്ചിരിക്കുന്നത്.