1 Corinthians 7:16 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അല്ലയോ, വിശ്വാസിനിയായ ഭാര്യയേ, നിന്‍റെ ഭര്‍ത്താവിനെ നീ രക്ഷപെടുത്തുമോ ഇല്ലയോ എന്ന് നിനക്ക് എങ്ങനെ അറിയാം? വിശ്വാസിയായ ഭര്‍ത്താവേ, നിന്‍റെ ഭാര്യക്ക് നീ രക്ഷ വരുത്തുമോ ഇല്ലയോ എന്ന് നിനക്ക് എങ്ങനെ അറിയാം!
Malayalam (ERV) WBTC Bible
ഭാര്യമാരേ, നിങ്ങള്‍ നിങ്ങളുടെ ഭര്‍ത്താവിനെ രക്ഷിക്കപ്പെടുത്തിയേക്കാം; ഭര്‍ത്താക്കന്മാരേ, നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ രക്ഷിക്കപ്പെടുത്തിയേക്കാം. പിന്നീട് എന്തുണ്ടാകുമെന്ന് നിങ്ങള്‍ക്കിപ്പോള്‍ അറികയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സ്ത്രീയേ, നീ ഭർത്താവിന്നു രക്ഷവരുത്തും എന്നു നിനക്കു എങ്ങനെ അറിയാം? പുരുഷാ, നീ ഭാര്യക്കു രക്ഷ വരുത്തും എന്നു നിനക്കു എങ്ങനെ അറിയാം?
Malayalam 1992 MBSI
സ്ത്രീയേ, നീ ഭര്‍ത്താവിന്നു രക്ഷവരുത്തും എന്നു നിനക്കു എങ്ങനെ അറിയാം? പുരുഷാ, നീ ഭാര്‍യ്യെക്കു രക്ഷ വരുത്തും എന്നു നിനക്കു എങ്ങനെ അറിയാം?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഭാര്യയേ, നീ ഭർത്താവിന് രക്ഷ വരുത്തും എന്ന് നിനക്ക് എങ്ങനെ അറിയാം? ഭർത്താവേ, നീ ഭാര്യയ്ക്ക് രക്ഷ വരുത്തും എന്ന് നിനക്ക് എങ്ങനെ അറിയാം?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സ്ത്രീയേ, നീ ഭര്‍ത്താവിനു രക്ഷ വരുത്തും എന്നു നിനക്ക് എങ്ങനെ അറിയാം? പുരുഷാ, നീ ഭാര്യക്കു രക്ഷ വരുത്തും എന്നു നിനക്ക് എങ്ങനെ അറിയാം?
Malayalam Bible POC-ML 2013
അല്ലയോ സ്‌ത്രീ, നിനക്കു ഭര്‍ത്താവിനെ രക്‌ഷിക്കാന്‍ ആവുമോ എന്ന്‌ എങ്ങനെ അറിയാം? അല്ലയോ പുരുഷാ, നിനക്കു ഭാര്യയെരക്‌ഷിക്കാനാവുമോ എന്ന്‌ എങ്ങനെ അറിയാം?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വിവാഹിതയായ സ്ത്രീയേ, നീ ഭർത്താവിനെ രക്ഷയിലേക്കു നയിക്കില്ല എന്നു എങ്ങനെ അറിയാം? വിവാഹിതനായ പുരുഷാ, നീ ഭാര്യയെ രക്ഷയിലേക്കു നയിക്കില്ല എന്ന് എങ്ങനെ അറിയാം?