1 Corinthians 7:18 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പരിച്ഛേദനകര്‍മത്തിനു വിധേയനായ ഒരുവന്‍, ദൈവവിളി സ്വീകരിച്ചാല്‍ പരിച്ഛേദനത്തിന്‍റെ അടയാളം മാറ്റേണ്ടതില്ല. പരിച്ഛേദനകര്‍മത്തിനു വിധേയനാകാത്ത ഒരുവന്‍ ദൈവവിളി സ്വീകരിക്കുമ്പോള്‍, ആ കര്‍മത്തിനു വിധേയനാകേണ്ടതുമില്ല.
Malayalam (ERV) WBTC Bible
വിളിക്കപ്പെട്ട സമയത്ത് ഒരുവന്‍ പരിച്ഛേദനം ചെയ്തിട്ടുണ്ടെങ്കില്‍, അവന്‍ തന്‍റെ പരിച്ഛേദനം ഉപേക്ഷിക്കരുത്. വിളിക്കപ്പെടുന്പോള്‍ പരിച്ഛേദനം ചെയ്തിട്ടില്ലാത്തവന്‍ ഇനി അതു ചെയ്യുകയുമരുത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരുത്തൻ പരിച്ഛേദനയോടെ വിളിക്കപ്പെട്ടുവോ? അഗ്രചർമ്മം വരുത്തരുതു; ഒരുത്തൻ അഗ്രചർമ്മത്തോടെ വിളിക്കപ്പെട്ടുവോ? പരിച്ഛേദന ഏൽക്കരുതു.
Malayalam 1992 MBSI
ഒരുത്തന്‍ പരിച്ഛേദനയോടെ വിളിക്കപ്പെട്ടുവോ? അഗ്രചര്‍മ്മം വരുത്തരുതു; ഒരുത്തന്‍ അഗ്രചര്‍മ്മത്തോടെ വിളിക്കപ്പെട്ടുവോ? പരിച്ഛേദന ഏല്‍ക്കരുതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരുവൻ പരിച്ഛേദനയോടെ വിളിക്കപ്പെട്ടുവോ? അഗ്രചർമം വരുത്തരുത്; ഒരുവൻ അഗ്രചർമത്തോടെ വിളിക്കപ്പെട്ടുവോ? പരിച്ഛേദന ഏൽക്കരുത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരുത്തന്‍ പരിച്ഛേദനയോടെ വിളിക്കപ്പെട്ടുവോ? അഗ്രചര്‍മം വരുത്തരുത്; ഒരുത്തന്‍ അഗ്രചര്‍മത്തോടെ വിളിക്കപ്പെട്ടുവോ? പരിച്ഛേദന ഏല്ക്കരുത്.
Malayalam Bible POC-ML 2013
ആരെങ്കിലും ദൈവവിളി സ്വീകരിക്കുമ്പോള്‍ പരിച്‌ഛേദനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്‍െറ അടയാളങ്ങള്‍ മാറ്റാന്‍ ശ്രമിക്കേണ്ടാ. ആരെങ്കിലും വിളി സ്വീകരിക്കുമ്പോള്‍ പരിച്‌ഛേദനം ചെയ്യപ്പെട്ടിട്ടില്ലെങ്കില്‍ പിന്നെ പരിച്‌ഛേദനം ചെയ്യേണ്ടതില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരാൾ പരിച്ഛേദനമേറ്റതിനുശേഷമാണ് കർത്താവ് അയാളെ വിളിച്ചതെങ്കിൽ അതിന് മാറ്റം വരുത്താൻ ശ്രമിക്കേണ്ട. മറ്റൊരാൾ പരിച്ഛേദനമേൽക്കുന്നതിനുമുമ്പാണ് കർത്താവ് അയാളെ വിളിച്ചതെങ്കിൽ പരിച്ഛേദനമേൽപ്പിക്കാൻ ശ്രമിക്കരുത്.