1 Corinthians 7:24 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ സഹോദരരേ, ഏതവസ്ഥയില്‍ നിങ്ങള്‍ ഓരോ വ്യക്തിയും വിളിക്കപ്പെട്ടുവോ, അതേ അവസ്ഥയില്‍ ദൈവത്തോടു ചേര്‍ന്നു ജീവിച്ചുകൊള്ളുക.
Malayalam (ERV) WBTC Bible
സഹോദരീസഹോദരന്മാരേ, ദൈവത്തോടൊത്തുള്ള നിങ്ങളുടെ പുതിയ ജീവിതത്തില്‍ നിങ്ങള്‍ വിളിക്കപ്പെട്ടപ്പോള്‍ എന്തായിരുന്നോ ആ മാര്‍ഗ്ഗം തുടരണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സഹോദരന്മാരേ, ഓരോരുത്തൻ വിളിക്കപ്പെട്ട സ്ഥിതിയിൽ തന്നേ ദൈവസന്നിധിയിൽ വസിക്കട്ടെ.
Malayalam 1992 MBSI
സഹോദരന്മാരേ, ഔരോരുത്തന്‍ വിളിക്കപ്പെട്ട സ്ഥിതിയില്‍ തന്നേ ദൈവസന്നിധിയില്‍ വസിക്കട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സഹോദരന്മാരേ, ഓരോരുത്തൻ വിളിക്കപ്പെട്ട അതേ സ്ഥിതിയിൽ തന്നെ ദൈവസന്നിധിയിൽ വസിക്കട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സഹോദരന്മാരേ, ഓരോരുത്തന്‍ വിളിക്കപ്പെട്ട സ്ഥിതിയില്‍തന്നെ ദൈവസന്നിധിയില്‍ വസിക്കട്ടെ.
Malayalam Bible POC-ML 2013
അതുകൊണ്ട് സഹോദരരേ, ഏത് അവസ്‌ഥയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടുവോ ആ അവസ്‌ഥയില്‍ ദൈവത്തോടൊത്തു നിലനില്‍ക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സഹോദരങ്ങളേ, ഓരോരുത്തരും, വിളിക്കപ്പെട്ട അവസ്ഥയിൽ ദൈവത്തോടുള്ള കൂട്ടായ്മയിൽ നിലനിൽക്കേണ്ടതാണ്.