1 Corinthians 7:25 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കന്യകമാരെപ്പറ്റി നിങ്ങള്‍ എഴുതിയിരുന്നുവല്ലോ; അതേ സംബന്ധിച്ചു കര്‍ത്താവിന്‍റെ ഒരു കല്പനയും എനിക്കു ലഭിച്ചിട്ടില്ല; എന്നാല്‍ കര്‍ത്താവിന്‍റെ കരുണയാല്‍ നിങ്ങള്‍ക്കു വിശ്വാസിക്കാവുന്നവനെന്ന നിലയില്‍ എന്‍റെ അഭിപ്രായം ഞാന്‍ പറയുന്നു:
Malayalam (ERV) WBTC Bible
ഇനി ഞാന്‍ അവിവാഹിതരെപ്പറ്റി എഴുതുന്നു. എനിക്കിതേപ്പറ്റി കര്‍ത്താവില്‍ നിന്നും കല്പനകള്‍ ഒന്നും കിട്ടിയിട്ടില്ല. എന്നാലും ഞാന്‍ എന്‍റെ അഭിപ്രായം പറയുന്നു. കര്‍ത്താവ് എനിക്കായി വച്ചുനീട്ടിയ കാരുണ്യം കൊണ്ട് എനിക്ക് വിശ്വസ്തനായിരിക്കാന്‍ കഴിയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കന്യകമാരെക്കുറിച്ചു എനിക്കു കർത്താവിന്റെ കല്പനയില്ല; എങ്കിലും വിശ്വസ്തൻ ആകുവാന്തക്കവണ്ണം കർത്താവിന്റെ കരുണ ലഭിച്ചവനായി ഞാൻ അഭിപ്രായം പറയുന്നു.
Malayalam 1992 MBSI
കന്യകമാരെക്കുറിച്ചു എനിക്കു കര്ത്താവിന്റെ കല്പനയില്ല; എങ്കിലും വിശ്വസ്തന്‍ ആകുവാന്തക്കവണ്ണം കര്‍ത്താവിന്റെ കരുണ ലഭിച്ചവനായി ഞാന്‍ അഭിപ്രായം പറയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കന്യകമാരെക്കുറിച്ച് എനിക്കു കർത്താവിന്റെ കല്പനയില്ല; എങ്കിലും കർത്താവ് തന്റെ കരുണയിൽ വിശ്വസ്തൻ ആക്കിയ ഞാൻ അഭിപ്രായം പറയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കന്യകമാരെക്കുറിച്ച് എനിക്കു കര്ത്താവിന്റെ കല്പനയില്ല; എങ്കിലും വിശ്വസ്തന്‍ ആകുവാന്‍ തക്കവണ്ണം കര്‍ത്താവിന്‍റെ കരുണ ലഭിച്ചവനായി ഞാന്‍ അഭിപ്രായം പറയുന്നു.
Malayalam Bible POC-ML 2013
അവിവാഹിതരെപ്പറ്റി കര്‍ത്താവിന്‍െറ കല്‍പനയൊന്നും എനിക്കു ലഭിച്ചിട്ടില്ല. എന്നാല്‍, വിശ്വസ്‌തനായിരിക്കാന്‍ കര്‍ത്താവില്‍നിന്നു കരുണ ലഭിച്ചവന്‍ എന്ന നിലയില്‍ എന്‍െറ അഭിപ്രായം ഞാന്‍ പറയുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇനി കന്യകമാരെക്കുറിച്ച്: കർത്താവിൽനിന്നുള്ള കൽപ്പന ഇക്കാര്യത്തിൽ എനിക്കു ലഭിച്ചിട്ടില്ല, എങ്കിലും കർത്താവിന്റെ കരുണനിമിത്തം വിശ്വാസയോഗ്യനായ ഞാൻ എന്റെ അഭിപ്രായം പറയുകയാണ്: