1 Corinthians 7:31 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വ്യാപാരത്തിലേര്‍പ്പെടുന്നവര്‍ അതില്‍ ഏര്‍പ്പെടാത്തവരെപ്പോലെയും ആയിരിക്കട്ടെ. എന്തെന്നാല്‍ ഈ ലോകത്തിന്‍റെ വ്യവസ്ഥിതി മാറിക്കൊണ്ടിരിക്കുന്നു.
Malayalam (ERV) WBTC Bible
ലൌകികമായ സാധനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സാധനങ്ങള്‍ തങ്ങള്‍ക്കു പ്രധാനമല്ല എന്ന രീതിയില്‍ ജീവിക്കണം. ഈ ലോകം ഇപ്പോഴത്തെ അവസ്ഥയില്‍ നിന്നും ഉടന്‍ തന്നെ മാറും എന്നതിനാലാണ് നിങ്ങള്‍ ഇങ്ങനെയൊക്കെ ജീവിക്കണമെന്നു പറയുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ലോകത്തെ അനുഭവിക്കുന്നവർ അതിനെ അനുഭവിക്കാത്തവരെപ്പോലെയും ആയിരിക്കേണം. ഈ ലോകത്തിന്റെ രൂപം ഒഴിഞ്ഞുപോകുന്നുവല്ലോ.
Malayalam 1992 MBSI
ലോകത്തെ അനുഭവിക്കുന്നവര്‍ അതിനെ അനുഭവിക്കാത്തവരെപ്പോലെയും ആയിരിക്കേണം. ഈ ലോകത്തിന്റെ രൂപം ഒഴിഞ്ഞുപോകുന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ലോകത്തെ അനുഭവിക്കുന്നവർ അതിനെ അനുഭവിക്കാത്തവരെപ്പോലെയും ആയിരിക്കണം. എന്തെന്നാൽ ഈ ലോകത്തിന്റെ രൂപം ഒഴിഞ്ഞുപോകുന്നുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ലോകത്തെ അനുഭവിക്കുന്നവര്‍ അതിനെ അനുഭവിക്കാത്തവരെപ്പോലെയും ആയിരിക്കേണം. ഈ ലോകത്തിന്‍റെ രൂപം ഒഴിഞ്ഞുപോകുന്നുവല്ലോ.
Malayalam Bible POC-ML 2013
ലോകകാര്യങ്ങളില്‍ ഇടപെടുന്നവര്‍ ഇടപെടാത്തവരെപ്പോലെയും ആയിരിക്കട്ടെ. എന്തെന്നാല്‍, ഈ ലോകത്തിന്‍െറ രൂപഭാവങ്ങള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ ലോകകാര്യങ്ങളിൽ വ്യാപൃതരാകുന്നവർ അവയിൽ മുഴുകിപ്പോകാത്തവരെപ്പോലെയും ജീവിക്കണം. കാരണം ഇക്കാണുന്ന രൂപത്തിലുള്ള ലോകം മാറിക്കൊണ്ടിരിക്കുന്നു.