1 Corinthians 7:34 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ അയാള്‍ രണ്ടു ദിശകളിലേക്കു വലിക്കപ്പെടുന്നു; അതുപോലെതന്നെ അവിവാഹിതയായ സ്‍ത്രീ അഥവാ കന്യക കര്‍ത്താവിന്‍റെ പ്രവര്‍ത്തനത്തില്‍ തത്പരയാകുന്നു. എന്തെന്നാല്‍ തന്‍റെ ശരീരവും ആത്മാവും ഈശ്വരാര്‍പ്പിതമായിരിക്കണമെന്ന് അവള്‍ ആഗ്രഹിക്കുന്നു; എന്നാല്‍ ഭര്‍ത്തൃമതിയായ സ്‍ത്രീ ഭര്‍ത്താവിനെ പ്രസാദിപ്പിക്കേണ്ടതുകൊണ്ട് ലൗകികകാര്യങ്ങളില്‍ തത്പരയാകുന്നു.
Malayalam (ERV) WBTC Bible
അയാള്‍ രണ്ടു കാര്യങ്ങളെപ്പറ്റി ആലോചിക്കണം- സ്വന്തം ഭാര്യയെ പ്രസാദിപ്പിക്കുക, കര്‍ത്താവിനെ പ്രസാദിപ്പിക്കുക. അവിവാഹിതയായ ഒരു സ്ത്രീയോ ഒരിക്കലും വിവാഹം കഴിക്കാത്ത ഒരു പെണ്‍കുട്ടിയോ അവരുടെ മുഴുവന്‍ സമയവും കര്‍ത്താവിനായി സമര്‍പ്പിക്കും. അവള്‍ക്ക് തന്‍റെ ആത്മാവും ശരീരവും മുഴുവനും കര്‍ത്താവിനു സമര്‍പ്പി ക്കാനാകണം. എന്നാല്‍ വിവാഹിതയായ ഒരു സ്ത്രീ ലൌകികകാര്യങ്ങളില്‍ വ്യാപൃതയാണ്. തന്‍റെ ഭര്‍ത്താവിനെ പ്രസാദിപ്പിക്കാന്‍ ശ്രമിക്കുകയാണവള്‍ ചെയ്യുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുപോലെ ഭാര്യയായവൾക്കും കന്യകെക്കും തമ്മിൽ വ്യത്യാസം ഉണ്ടു. വിവാഹം കഴിയാത്തവൾ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിന്നു കർത്താവിന്നുള്ളതു ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവൾ ഭർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു.
Malayalam 1992 MBSI
അതുപോലെ ഭാര്‍യ്യയായവള്‍ക്കും കന്യകെക്കും തമ്മില്‍ വ്യത്യാസം ഉണ്ടു. വിവാഹം കഴിയാത്തവള്‍ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിന്നു കര്‍ത്താവിന്നുള്ളതു ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവള്‍ ഭര്‍ത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ താല്പര്യങ്ങൾ വിഭജിക്കപ്പെട്ടിരിക്കുന്നു; വിവാഹം കഴിയാ‍ത്തവളോ കന്യകയോ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിന് കർത്താവിന്റെ കാര്യങ്ങളെപ്പറ്റി ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവൾ ഭർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ചു ലോകത്തിന്റെ കാര്യത്തെപ്പറ്റി ചിന്തിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുപോലെ ഭാര്യയായവള്‍ക്കും കന്യകയ്ക്കും തമ്മില്‍ വ്യത്യാസം ഉണ്ട്. വിവാഹം കഴിയാത്തവള്‍ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിനു കര്‍ത്താവിനുള്ളതു ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവള്‍ ഭര്‍ത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ചു ലോകത്തിനുള്ളതു ചിന്തിക്കുന്നു.
Malayalam Bible POC-ML 2013
അവന്‍െറ താത്‌പര്യങ്ങള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. അവിവാഹിതയായ സ്‌ത്രീയും കന്യകയും ആത്‌മാവിലും ശരീരത്തിലും വിശുദ്‌ധി പാലിക്കാനായി കര്‍ത്താവിന്‍െറ കാര്യങ്ങളില്‍ തത്‌പരരാണ്‌. വിവാഹിതയായ സ്‌ത്രീയാകട്ടെ, ഭര്‍ത്താവിനെ എങ്ങനെ സന്തോഷിപ്പിക്കാമെന്നു ചിന്തിച്ച്‌ ലൗകികകാര്യങ്ങളില്‍ തത്‌പരയാകുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവന്റെ താത്പര്യങ്ങൾ വിഭജിക്കപ്പെട്ടിരിക്കുന്നു. അവിവാഹിതയും കന്യകയും ശരീരത്തിലും ആത്മാവിലും വിശുദ്ധരായിരിക്കാനായി കർത്താവിന്റെ കാര്യങ്ങളിൽ ആമഗ്നരാകുന്നു. എന്നാൽ വിവാഹിതയോ, ഭർത്താവിനെ ആനന്ദിപ്പിക്കാനായി ലൗകികകാര്യങ്ങളിലാണ് ആമഗ്നയാകുന്നത്.