1 Corinthians 7:35 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളുടെമേല്‍ ഏതെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തുവാനല്ല, നിങ്ങളുടെ പ്രയോജനത്തിനുവേണ്ടിയാണ് ഞാന്‍ ഇതു പറയുന്നത്. ശരിയായും ഉചിതമായുമുള്ള കാര്യങ്ങള്‍ ചെയ്യണമെന്നും നിങ്ങളെത്തന്നെ കര്‍ത്താവിന്‍റെ സേവനത്തിനു പൂര്‍ണമായി സമര്‍പ്പിക്കണമെന്നുമത്രേ എന്‍റെ ആഗ്രഹം. വിവാഹനിശ്ചയം ചെയ്ത പുരുഷനും സ്‍ത്രീയും ദാമ്പത്യബന്ധം വേണ്ടെന്നു തീരുമാനിച്ചു എന്നിരിക്കട്ടെ.
Malayalam (ERV) WBTC Bible
നിങ്ങളെ സഹായിക്കാനാണ് ഞാന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. നിങ്ങളെ പരിമിതപ്പെടുത്താനല്ല ഞാനിതു പറയുന്നത്. പക്ഷേ നിങ്ങള്‍ നേരായ മാര്‍ഗ്ഗത്തില്‍ ജീവിക്കണമെന്നാണ് എനിക്കാഗ്രഹം. നിങ്ങളുടെ ശ്രദ്ധ വേറെ കാര്യങ്ങളില്‍ വ്യതിചലിക്കാതെ കര്‍ത്താവിന് നിങ്ങളെ പൂര്‍ണ്ണമായും സമര്‍പ്പിക്കപ്പെടാനാണു ഞാന്‍ ആഗ്രഹിക്കുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ ഇതു നിങ്ങൾക്കു കുടുക്കിടുവാനല്ല, യോഗ്യത വിചാരിച്ചും നിങ്ങൾ ചാപല്യം കൂടാതെ കർത്താവിങ്കൽ സ്ഥിരമായ് വസിക്കേണ്ടതിന്നും നിങ്ങളുടെ ഉപകാരത്തിന്നായിട്ടത്രേ പറയുന്നതു.
Malayalam 1992 MBSI
ഞാന്‍ ഇതു നിങ്ങള്‍ക്കു കുടുക്കിടുവാനല്ല, യോഗ്യത വിചാരിച്ചും നിങ്ങള്‍ ചാപല്യം കൂടാതെ കര്‍ത്താവിങ്കല്‍ സ്ഥിരമായ്‍വസിക്കേണ്ടതിന്നും നിങ്ങളുടെ ഉപകാരത്തിന്നായിട്ടത്രേ പറയുന്നതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ ഇത് നിങ്ങളുടെമേൽ നിയന്ത്രണം ഇടുവാനല്ല, എന്നാൽ ഉചിതമായത് ചെയ്യുവാനും, നിങ്ങൾ ഏകാഗ്രതയോടെ കർത്താവിനെ സേവിക്കേണ്ടതിനും നിങ്ങളുടെ ഉപകാരത്തിനായിട്ടത്രേ പറയുന്നത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ ഇതു നിങ്ങള്‍ക്കു കുടുക്കിടുവാനല്ല, യോഗ്യത വിചാരിച്ചും നിങ്ങള്‍ ചാപല്യം കൂടാതെ കര്‍ത്താവിങ്കല്‍ സ്ഥിരമായി വസിക്കേണ്ടതിനും നിങ്ങളുടെ ഉപകാരത്തിനായിട്ടത്രേ പറയുന്നത്.
Malayalam Bible POC-ML 2013
ഞാന്‍ ഇതു പറയുന്നത്‌ നിങ്ങളുടെ നന്‍മയ്‌ക്കുവേണ്ടിയാണ്‌; നിങ്ങളുടെ സ്വാതന്ത്യ്രത്തെ തടയാനല്ല; പ്രത്യുത, നിങ്ങള്‍ക്ക്‌ ഉചിതമായ ജീവിതക്രമവും കര്‍ത്താവിനെ ഏകാഗ്രമായി ശുശ്രൂഷിക്കാന്‍ അവസരവും ഉണ്ടാകാന്‍ വേണ്ടിയാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങളുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്താനല്ല, നിങ്ങളുടെ നന്മ ഉദ്ദേശിച്ചും കർത്താവിനോടുള്ള ഭക്തിയിൽ ഏകാഗ്രതയുള്ളവരായി യോഗ്യമായവിധം നിങ്ങൾ ജീവിക്കേണ്ടതിനുമാണ് ഞാൻ ഇതു സംസാരിക്കുന്നത്.