1 Corinthians 7:37 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ വിവാഹം ചെയ്യുന്നില്ലെന്നു സ്വമേധയാ ദൃഢനിശ്ചയം ചെയ്ത ഒരാള്‍ക്ക് തികഞ്ഞ ആത്മസംയമനം ഉണ്ടെങ്കില്‍ നിശ്ചയിച്ചതുപോലെ ചെയ്യട്ടെ; അയാള്‍ വിവാഹം ചെയ്യേണ്ടതില്ല.
Malayalam (ERV) WBTC Bible
പക്ഷേ മറ്റൊരാള്‍ കുറേക്കൂടി ഉറച്ച മനസ്സുള്ളവനായിരിക്കും. വിവാഹത്തിന്‍റെ പ്രശ്നമേ ഇല്ലാത്തതിനാല്‍ അയാള്‍ക്ക് ഇഷ്ടമുള്ളതുപോലെ പ്രവൃത്തിക്കാം. തന്‍റെ കന്യകയായ പുത്രിയെ അവിവാഹിതയായി തുടരാന്‍ അയാള്‍ തീരുമാനിച്ചാല്‍ അയാള്‍ ചെയ്യുന്നത് ശരിയാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എങ്കിലും നിർബ്ബന്ധമില്ലാതെ തന്റെ ഇഷ്ടം നടത്തുവാൻ അധികാരമുള്ളവനും ഹൃദയത്തിൽ സ്ഥിരതയുള്ളവനുമായ ഒരുവൻ തന്റെ കന്യകയെ സൂക്ഷിച്ചുകൊൾവാൻ സ്വന്ത ഹൃദയത്തിൽ നിർണ്ണയിച്ചു എങ്കിൽ അവൻ ചെയ്യുന്നതു നന്നു.
Malayalam 1992 MBSI
എങ്കിലും നിര്‍ബ്ബന്ധമില്ലാതെ തന്റെ ഇഷ്ടം നടത്തുവാന്‍ അധികാരമുള്ളവനും ഹൃദയത്തില്‍ സ്ഥിരതയുള്ളവനുമായ ഒരുവന്‍ തന്റെ കന്യകയെ സൂക്ഷിച്ചുകൊള്‍വാന്‍ സ്വന്ത ഹൃദയത്തില്‍ നിര്‍ണ്ണയിച്ചു എങ്കില്‍ അവന്‍ ചെയ്യുന്നതു നന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എങ്കിലും നിർബ്ബന്ധമില്ലാതെ തന്റെ ഇഷ്ടം നടത്തുവാൻ അധികാരമുള്ളവനും ഹൃദയത്തിൽ സ്ഥിരതയുള്ളവനുമായ ഒരുവൻ തന്റെ കന്യകയെ സൂക്ഷിച്ചുകൊള്ളുവാൻ സ്വന്ത ഹൃദയത്തിൽ തീരുമാനിച്ചു എങ്കിൽ അവൻ ചെയ്യുന്നത് നന്ന്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എങ്കിലും നിര്‍ബന്ധമില്ലാതെ തന്‍റെ ഇഷ്ടം നടത്തുവാന്‍ അധികാരമുള്ളവനും ഹൃദയത്തില്‍ സ്ഥിരതയുള്ളവനുമായ ഒരുവന്‍ തന്റെ കന്യകയെ സൂക്ഷിച്ചുകൊള്‍വാന്‍ സ്വന്തഹൃദയത്തില്‍ നിര്‍ണയിച്ചു എങ്കില്‍ അവന്‍ ചെയ്യുന്നത് നന്ന്.
Malayalam Bible POC-ML 2013
എന്നാല്‍, ആത്‌മസംയമനം പാലിക്കാന്‍ ബുദ്‌ധിമുട്ടില്ലാത്ത ആരെങ്കിലും തന്‍െറ കന്യകയെ കന്യകയായിത്തന്നെ സൂക്‌ഷിക്കാന്‍ ദൃഢനിശ്‌ചയം ചെയ്യുന്നെങ്കില്‍ അവന്‍െറ പ്രവൃത്തി ഉത്തമമാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ പരപ്രേരണകൂടാതെ, പൂർണമായും സ്വന്തം ഹിതപ്രകാരം, ഒരാൾ തനിക്കു വിവാഹം നിശ്ചയിച്ചവൾ കന്യകയായി തുടരട്ടെ എന്നു ഹൃദയത്തിൽ തീരുമാനിക്കുന്നെങ്കിൽ അയാളും ഉചിതമായി പ്രവർത്തിക്കുന്നു.