1 Corinthians 7:4 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഭാര്യയുടെ ശരീരത്തിന്മേല്‍ അവള്‍ക്കല്ല, അവളുടെ ഭര്‍ത്താവിനത്രേ അധികാരം. അതുപോലെതന്നെ ഭര്‍ത്താവിന്‍റെ ശരീരത്തിന്മേല്‍ അവനല്ല, ഭാര്യക്കാണ് അധികാരം.
Malayalam (ERV) WBTC Bible
ഭാര്യയ്ക്കു തന്‍റെ ശരീരത്തിനുമേല്‍ അധികാരമുണ്ടായിരിക്കുകയില്ല. ഭര്‍ത്താവിനാണ് അവളുടെ ശരീരത്തില്‍ അധികാരം. ഭര്‍ത്താവിനു തന്‍റെ തന്നെ ശരീരത്തിനുമേല്‍ അധികാരമില്ല. ഭാര്യയ്ക്കാണയാളുടെ ശരീരത്തിനുമേല്‍ അധികാരം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല ഭർത്താവിന്നത്രേ അധികാരമുള്ളതു; അങ്ങനെ ഭർത്താവിന്റെ ശരീരത്തിന്മേൽ അവന്നല്ല ഭാര്യക്കത്രേ അധികാരം.
Malayalam 1992 MBSI
ഭര്‍യ്യയുടെ ശരീരത്തിന്മേല്‍ അവള്‍ക്കല്ല ഭര്‍ത്താവിന്നത്രേ അധികാരമുള്ളതു; അങ്ങനെ ഭര്‍ത്താവിന്റെ ശരീരത്തിന്മേല്‍ അവന്നല്ല ഭാര്‍യ്യെക്കത്രേ അധികാരം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല ഭർത്താവിനത്രേ അധികാരമുള്ളത്; അങ്ങനെ ഭർത്താവിന്റെ ശരീരത്തിന്മേൽ അവനല്ല ഭാര്യക്കത്രേ അധികാരം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഭാര്യയുടെ ശരീരത്തിന്മേല്‍ അവള്‍ക്കല്ല ഭര്‍ത്താവിനത്രേ അധികാരമുള്ളത്; അങ്ങനെ ഭര്‍ത്താവിന്‍റെ ശരീരത്തിന്മേല്‍ അവനല്ല ഭാര്യക്കത്രേ അധികാരം.
Malayalam Bible POC-ML 2013
ഭാ ര്യയുടെ ശരീരത്തിന്‍മേല്‍ അവള്‍ക്കല്ല അധികാരം, ഭര്‍ത്താവിനാണ്‌; അതുപോലെതന്നെ, ഭര്‍ത്താവിന്‍െറ ശരീരത്തിന്‍മേല്‍ അവനല്ല, ഭാര്യയ്‌ക്കാണ്‌ അധികാരം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല, ഭർത്താവിനാണ് അധികാരം. അതുപോലെ ഭർത്താവിന്റെ ശരീരത്തിന്മേൽ അയാൾക്കല്ല ഭാര്യയ്കാണ് അധികാരം.