1 Corinthians 7:40 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവള്‍ വിധവയായിത്തന്നെ ഇരിക്കുന്നെങ്കില്‍ അതാണവള്‍ക്കു കൂടുതല്‍ സൗഭാഗ്യകരം. അതാണ് എന്‍റെ അഭിപ്രായം. എനിക്കും ദൈവത്തിന്‍റെ ആത്മാവുണ്ടെന്നു ഞാന്‍ വിചാരിക്കുന്നു.
Malayalam (ERV) WBTC Bible
വീണ്ടും വിവാഹിതയാകാതിരുന്നാല്‍ അവള്‍ക്ക് കൂടുതല്‍ സന്തോഷം. ഇത് എന്‍റെ അഭിപ്രായമാണ്; എനിക്ക് ദൈവത്തിന്‍റെ ആത്മാവുണ്ടെന്ന് ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ അവൾ അങ്ങനെതന്നേ പാർത്തുകൊണ്ടാൽ ഭാഗ്യമേറിയവൾ എന്നു എന്റെ അഭിപ്രായം; ദൈവാത്മാവു എനിക്കും ഉണ്ടു എന്നു തോന്നുന്നു.
Malayalam 1992 MBSI
എന്നാല്‍ അവള്‍ അങ്ങനെതന്നേ പാര്‍ത്തുകൊണ്ടാല്‍ ഭാഗ്യമേറിയവള്‍ എന്നു എന്റെ അഭിപ്രായം; ദൈവാത്മാവു എനിക്കും ഉണ്ടു എന്നു തോന്നുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ അവൾ അങ്ങനെ തന്നെ ആയിരുന്നാൽ ഭാഗ്യമേറിയവൾ എന്ന് എന്റെ അഭിപ്രായം; ദൈവാത്മാവ് എനിക്കും ഉണ്ട് എന്ന് തോന്നുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ അവള്‍ അങ്ങനെതന്നെ പാര്‍ത്തുകൊണ്ടാല്‍ ഭാഗ്യമേറിയവള്‍ എന്ന് എന്റെ അഭിപ്രായം; ദൈവാത്മാവ് എനിക്കും ഉണ്ട് എന്നു തോന്നുന്നു.
Malayalam Bible POC-ML 2013
എന്‍െറ അഭിപ്രായത്തില്‍ വിധവയായിത്തന്നെ കഴിയുന്നതാണ് അവള്‍ക്കു കൂടുതല്‍ സൗഭാഗ്യകരം. ദൈവാത്‌മാവ് എനിക്കുമുണ്ടെന്ന് ഞാന്‍ കരുതുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവൾ ആയിരിക്കുന്ന അവസ്ഥയിൽത്തന്നെ തുടർന്നാൽ അവൾ ഏറെ അനുഗൃഹീതയായിരിക്കുമെന്നാണ് എന്റെ അഭിപ്രായം. എനിക്കും ദൈവാത്മാവുണ്ടെന്നു ഞാൻ കരുതുന്നു.