1 Corinthians 7:5 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരസമ്മതപ്രകാരം പ്രാര്‍ഥനയ്‍ക്കുവേണ്ടി പിരിഞ്ഞിരിക്കുന്നെങ്കിലല്ലാതെ പങ്കാളിക്കു നല്‌കേണ്ട അവകാശങ്ങള്‍ നിഷേധിച്ചുകൂടാ. അതിനുശേഷം ആത്മനിയന്ത്രണത്തിന്‍റെ കുറവുനിമിത്തം സാത്താന്‍റെ പ്രലോഭനങ്ങളില്‍ വീഴാതിരിക്കുവാന്‍ ദാമ്പത്യധര്‍മങ്ങള്‍ തുടരുക.
Malayalam (ERV) WBTC Bible
നിങ്ങളുടെ ശരീരങ്ങള്‍ പരസ്പരം നല്കാന്‍ മടിക്കരുത്. എന്നാല്‍ ഒരു സമയത്തു പരസ്പര സമ്മതത്തോടു മാത്രം ലൈംഗിക ബന്ധം പുലര്‍ത്തുകയില്ലെന്നു നിങ്ങള്‍ നിശ്ചയിക്കണം. പ്രാര്‍ത്ഥനയ്ക്കുള്ള സമയം അതിനായി മാറ്റിവയ്ക്കണം. എന്നിട്ടു വീണ്ടും ചേര്‍ന്നു കൊള്ളുക. സാത്താന്‍ നിങ്ങളുടെ ദൌര്‍ബ്ബല്യം പ്രലോഭനത്തിനു വിധേയമാക്കാതിരിക്കാനാണിത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പ്രാർത്ഥനെക്കു അവസരമുണ്ടാവാൻ ഒരു സമയത്തേക്കു പരസ്പരസമ്മതത്തോടെ അല്ലാതെ തമ്മിൽ വേറുപെട്ടിരിക്കരുതു; നിങ്ങളുടെ അജിതേന്ദ്രിയത്വം നിമിത്തം സാത്താൻ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിന്നു വീണ്ടും ചേർന്നിരിപ്പിൻ.
Malayalam 1992 MBSI
പ്രാര്‍ത്ഥനെക്കു അവസരമുണ്ടാവാന്‍ ഒരു സമയത്തേക്കു പരസ്പരസമ്മതത്തോടെ അല്ലാതെ തമ്മില്‍ വേറുപെട്ടിരിക്കരുതു; നിങ്ങളുടെ അജിതേന്ദ്രിയത്വം നിമിത്തം സാത്താന്‍ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിന്നു വീണ്ടും ചേര്‍ന്നിരിപ്പിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പ്രാർത്ഥനയ്ക്കു നിങ്ങളെത്തന്നെ സമർപ്പിക്കുവാനല്ലാതെ, അല്പസമയത്തേക്ക് നിങ്ങൾ തമ്മിൽ പരസ്പരസമ്മതമില്ലാതെ വേർപിരിഞ്ഞിരിക്കരുത്. എന്നാൽ നിങ്ങളുടെ ആത്മസംയമനമില്ലായ്മ നിമിത്തം, സാത്താൻ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിന് വീണ്ടും ചേർന്നിരിക്കുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പ്രാര്‍ഥനയ്ക്ക് അവസരമുണ്ടാവാന്‍ ഒരു സമയത്തേക്കു പരസ്പരസമ്മതത്തോടെ അല്ലാതെ തമ്മില്‍ വേര്‍പെട്ടിരിക്കരുത്; നിങ്ങളുടെ അജിതേന്ദ്രിയത്വം നിമിത്തം സാത്താന്‍ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിനു വീണ്ടും ചേര്‍ന്നിരിപ്പിന്‍.
Malayalam Bible POC-ML 2013
പ്രാര്‍ഥനാജീവിതത്തിനായി ഇരുവരും തീരുമാനിക്കുന്ന കുറേക്കാലത്തേക്കല്ലാതെ പരസ്‌പരം നല്‍കേണ്ട അവകാശങ്ങള്‍ നിഷേധിക്കരുത്. അതിനുശേഷം ഒന്നിച്ചുചേരുകയും വേണം. അല്ലാത്തപക്‌ഷം, നിങ്ങളുടെ സംയമനക്കുറ വുനിമിത്തം പിശാച് നിങ്ങളെ പ്രലോഭിപ്പിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഭാര്യാഭർത്താക്കന്മാർ പരസ്പരം സമ്മതിച്ചുകൊണ്ട് നിശ്ചിതസമയത്തേക്ക് പ്രാർഥനയിൽ മുഴുകുന്നതിനായി പിരിഞ്ഞിരിക്കുന്നതല്ലാതെ പരസ്പരം അവകാശങ്ങൾ നിഷേധിക്കരുത്. ആത്മനിയന്ത്രണത്തിന്റെ അഭാവംനിമിത്തം സാത്താൻ നിങ്ങളെ പ്രലോഭിപ്പിക്കാതിരിക്കാൻ, വീണ്ടും ഒരുമിച്ചുചേരുക.