1 Corinthians 8:1 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിഗ്രഹങ്ങള്‍ക്ക് നിവേദിച്ച ഭക്ഷണസാധനങ്ങളെപ്പറ്റി നിങ്ങള്‍ എഴുതിയിരുന്നുവല്ലോ. “നമുക്കെല്ലാവര്‍ക്കും അറിവുണ്ട്” എന്നു പറയുന്നതു ശരിതന്നെ. അങ്ങനെയുള്ള അറിവ് ഒരുവനെ അഹന്തകൊണ്ട് ഊതിവീര്‍പ്പിക്കുന്നു. സ്നേഹമാകട്ടെ, ആത്മീയ വളര്‍ച്ച വരുത്തുന്നു.
Malayalam (ERV) WBTC Bible
ഇനി വിഗ്രഹങ്ങള്‍ക്കു യാഗമര്‍പ്പിക്കപ്പെട്ട മാംസത്തെപ്പറ്റി ഞാന്‍ എഴുതാം. “നമുക്കെല്ലാം അറിവുണ്ട്” എന്നു നമുക്കറിയാം. “അറിവ്” നിങ്ങളെ അഹംഭാവത്താല്‍ ചീര്‍പ്പിക്കുന്നു. പക്ഷേ സ്നേഹം മറ്റുള്ളവരെ ശക്തരാക്കാന്‍ നിങ്ങളെ സഹായിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വിഗ്രഹാർപ്പിതങ്ങളുടെ കാര്യം പറഞ്ഞാലോ നമുക്കെല്ലാവർക്കും അറിവു ഉണ്ടു എന്നു നമുക്കു അറിയാം. അറിവു ചീർപ്പിക്കുന്നു; സ്നേഹമോ ആത്മികവർദ്ധന വരുത്തുന്നു.
Malayalam 1992 MBSI
വിഗ്രഹാര്‍പ്പിതങ്ങളുടെ കാര്‍യ്യം പറഞ്ഞാലോ നമുക്കെല്ലാവര്‍ക്കും അറിവു ഉണ്ടു എന്നു നമുക്കു അറിയാം. അറിവു ചീര്‍പ്പിക്കുന്നു; സ്നേഹമോ ആത്മികവര്‍ദ്ധന വരുത്തുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വിഗ്രഹാർപ്പിതങ്ങളുടെ കാര്യത്തെക്കുറിച്ച് നമുക്കെല്ലാവർക്കും അറിവുണ്ട് എന്ന് നമുക്കറിയാം. അറിവ് ഒരാളെ അഹങ്കാരി ആക്കുന്നു; എന്നാൽ സ്നേഹമോ ആത്മികവർദ്ധന വരുത്തുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വിഗ്രഹാര്‍പ്പിതങ്ങളുടെ കാര്യം പറഞ്ഞാലോ നമുക്കെല്ലാവര്‍ക്കും അറിവ് ഉണ്ട് എന്നു നമുക്ക് അറിയാം. അറിവു ചീര്‍പ്പിക്കുന്നു; സ്നേഹമോ ആത്മികവര്‍ധന വരുത്തുന്നു.
Malayalam Bible POC-ML 2013
ഇനി, വിഗ്രഹങ്ങള്‍ക്ക് അര്‍പ്പി ച്ചഭക്‌ഷണ സാധനങ്ങളെപ്പറ്റി പറയാം. ഇക്കാര്യത്തില്‍ നമുക്ക് അറിവുണ്ടെന്നാണല്ലോ സങ്കല്‍പം. അറിവ് അഹന്തജനിപ്പിക്കുന്നു; സ്‌നേഹമോ ആത്‌മീയോത്‌കര്‍ഷം വരുത്തുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇനി വിഗ്രഹങ്ങൾക്ക് അർപ്പിച്ച ഭക്ഷണത്തെക്കുറിച്ച്: “നാം എല്ലാവരും ജ്ഞാനമുള്ളവരാണെന്നാണ്” നമ്മുടെ അറിവ്. ഈ ജ്ഞാനം ഒരാളെ നിഗളിയാക്കിത്തീർക്കുന്നു; സ്നേഹമോ ആത്മികാഭിവൃദ്ധി വരുത്തുന്നു.