1 Corinthians 8:10 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“അറിവുള്ളവന്‍” ആയ നീ വിഗ്രഹത്തിന്‍റെ പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രത്തിലിരുന്നു ഭക്ഷിക്കുന്നത് ദുര്‍ബലമനസ്സാക്ഷിയുള്ള ഒരുവന്‍ കാണുന്നു എന്നിരിക്കട്ടെ; വിഗ്രഹത്തിനു നിവേദിക്കപ്പെട്ട ഭക്ഷണം കഴിക്കുന്നതിന് അവനെ അതു പ്രേരിപ്പിക്കുകയില്ലേ?
Malayalam (ERV) WBTC Bible
നിങ്ങള്‍ക്ക് അറിവുണ്ട്, അതുകൊണ്ട് അന്യദേവനെ ആരാധിക്കുന്ന ഇടത്തിലിരുന്ന് ആഹാരം കഴിക്കുന്നതില്‍ വിഷമം തോന്നുകയില്ല. ദുര്‍ബ്ബലവിശ്വാസിയായ ഒരുവന്‍ നിങ്ങളങ്ങനെ ചെയ്യുന്നത് കണ്ടെന്നിരിക്കാം. അതവനെ വിഗ്രഹത്തിനു ബലികൊടുത്ത മാംസം ഭക്ഷിക്കാന്‍പോലും പ്രേരിപ്പിച്ചേക്കാം. പക്ഷേ അതു തെറ്റാണെന്നാണവന്‍ യഥാര്‍ത്ഥത്തില്‍ കരുതുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അറിവുള്ളവനായ നീ ക്ഷേത്രത്തിൽ ഭക്ഷണത്തിന്നിരിക്കുന്നതു ഒരുത്തൻ കണ്ടാൽ, ബലഹീനനെങ്കിൽ അവന്റെ മനസ്സാക്ഷി വിഗ്രഹാർപ്പിതങ്ങളെ തിന്നുവാൻ തക്കവണ്ണം ഉറെക്കയില്ലയോ?
Malayalam 1992 MBSI
അറിവുള്ളവനായ നീ ക്ഷേത്രത്തില്‍ ഭക്ഷണത്തിന്നിരിക്കുന്നതു ഒരുത്തന്‍ കണ്ടാല്‍, ബലഹീനനെങ്കില്‍ അവന്റെ മനസ്സാക്ഷി വിഗ്രഹാര്‍പ്പിതങ്ങളെ തിന്നുവാന്‍ തക്കവണ്ണം ഉറെക്കയില്ലയോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്തെന്നാൽ അറിവുള്ളവനായ നീ ക്ഷേത്രത്തിൽ ഭക്ഷണത്തിനിരിക്കുന്നത് ഒരുവൻ കണ്ടാൽ, ബലഹീനനെങ്കിൽ അവന്റെ മനസ്സാക്ഷി വിഗ്രഹാർപ്പിതങ്ങളെ തിന്നുവാൻ തക്കവണ്ണം അവനെ പ്രേരിപ്പിക്കുകയില്ലയോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അറിവുള്ളവനായ നീ ക്ഷേത്രത്തില്‍ ഭക്ഷണത്തിനിരിക്കുന്നത് ഒരുത്തന്‍ കണ്ടാല്‍, ബലഹീനനെങ്കില്‍ അവന്‍റെ മനസ്സാക്ഷി വിഗ്രഹാര്‍പ്പിതങ്ങളെ തിന്നുവാന്‍ തക്കവണ്ണം ഉറയ്ക്കയില്ലയോ?
Malayalam Bible POC-ML 2013
എന്തെന്നാല്‍, അറിവുള്ളവനായ നീ വിഗ്രഹാലയത്തില്‍ ഭക്‌ഷ ണത്തിനിരിക്കുന്നതായി ദുര്‍ബലമനസ്‌സാക്‌ഷിയുള്ള ഒരുവന്‍ കണ്ടാല്‍ വിഗ്രഹങ്ങള്‍ക്കര്‍പ്പി ച്ചഭക്‌ഷണസാധനം കഴിക്കാന്‍ അത്‌ അവനു പ്രാത്‌സാഹനമാകയില്ലേ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ജ്ഞാനമുള്ള നീ ക്ഷേത്രത്തിൽ ഇരുന്നു ഭക്ഷിക്കുന്നതു കാണുമ്പോൾ, ബലഹീനമനസ്സാക്ഷിയുള്ളവരും വിഗ്രഹാർപ്പിതം ഭക്ഷിക്കാൻ ധൈര്യപ്പെടുകയില്ലേ?