1 Corinthians 8:13 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ സഹോദരന്‍ പാപത്തില്‍ നിപതിക്കാന്‍ ആഹാരം ഇടയാക്കുമെങ്കില്‍ അവന്‍ ഇടറിവീഴാന്‍ കാരണമാകാതിരിക്കേണ്ടതിന് ഇനിമേല്‍ ഞാന്‍ മാംസം ഭക്ഷിക്കുകയില്ല.
Malayalam (ERV) WBTC Bible
അതുകൊണ്ട് ഞാന്‍ തിന്നുന്ന ഭക്ഷണം എന്‍റെ സഹോദരനെ പാപത്തിലേക്കു തള്ളിയിടുന്നെങ്കില്‍ ഞാനൊരിക്കലും മാംസം കഴിക്കില്ല. എന്‍റെ സഹോദരനെ പാപിയാക്കാതിരിക്കാന്‍ വേണ്ടി ഞാന്‍ മാംസഭക്ഷണം നിറുത്തും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ ആഹാരം എന്റെ സഹോദരന്നു ഇടർച്ചയായിത്തീരും എങ്കിൽ എന്റെ സഹോദരന്നു ഇടർച്ച വരുത്താതിരിക്കേണ്ടതിന്നു ഞാൻ ഒരുനാളും മാംസം തിന്നുകയില്ല.
Malayalam 1992 MBSI
ആകയാല്‍ ആഹാരം എന്റെ സഹോദരന്നു ഇടര്‍ച്ചയായിത്തീരും എങ്കില്‍ എന്റെ സഹോദരന്നു ഇടര്‍ച്ച വരുത്താതിരിക്കേണ്ടതിന്നു ഞാന്‍ ഒരുനാളും മാംസം തിന്നുകയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകയാൽ ആഹാരം എന്റെ സഹോദരന് ഇടർച്ചയായിത്തീരും എങ്കിൽ എന്റെ സഹോദരന് ഇടർച്ച വരുത്താതിരിക്കേണ്ടതിന് ഞാൻ ഒരുനാളും മാംസം തിന്നുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാല്‍ ആഹാരം എന്‍റെ സഹോദരന് ഇടര്‍ച്ചയായിത്തീരും എങ്കില്‍ എന്‍റെ സഹോദരന് ഇടര്‍ച്ച വരുത്താതിരിക്കേണ്ടതിനു ഞാന്‍ ഒരുനാളും മാംസം തിന്നുകയില്ല.
Malayalam Bible POC-ML 2013
അതിനാല്‍, ഭക്‌ഷണം എന്‍െറ സഹോദരനു ദുഷ്‌പ്രരണയ്‌ക്കു കാരണമാകുന്നെങ്കില്‍, അങ്ങനെ സംഭവിക്കാതിരിക്കാന്‍വേണ്ടി ഞാന്‍ ഒരിക്കലും മാംസം ഭക്‌ഷിക്കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ട് എന്റെ ഭക്ഷണംനിമിത്തം സഹോദരൻ പാപത്തിൽ വീഴുന്നെങ്കിൽ ഞാൻ ഒരിക്കലും മാംസം ഭക്ഷിക്കുകയില്ല; അവന്റെ വീഴ്ചയ്ക്കു ഞാൻ കാരണക്കാരനാകരുതല്ലോ.