1 Corinthians 8:6 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നമുക്കു പിതാവായ ഒരു ദൈവം മാത്രമേയുള്ളൂ. അവിടുന്നാണ് എല്ലാറ്റിന്‍റെയും സ്രഷ്ടാവ്. അവിടുത്തേക്കു വേണ്ടിയാണു നാം ജീവിക്കുന്നത്. ഒരു കര്‍ത്താവു മാത്രമേയുള്ളൂ- യേശുക്രിസ്തു. അവിടുന്നു മുഖേന സകലവും സൃഷ്‍ടിക്കപ്പെട്ടു. നാം ജീവിക്കുന്നതും അവിടുന്നു മുഖേനയാണ്.
Malayalam (ERV) WBTC Bible
പക്ഷേ നമുക്ക് ഒരു ദൈവമേയുള്ളൂ. അവന്‍ നമ്മുടെ പിതാവാകുന്നു. എല്ലാം അവനില്‍ നിന്നും വന്നു, നാം അവനുവേണ്ടി ജീവിക്കുകയും ചെയ്യുന്നു. കര്‍ത്താവും ഒന്നേയുള്ളൂ. അവന്‍ യേശുക്രിസ്തുവാകുന്നു. എല്ലാം യേശുവിലൂടെ ഉണ്ടാക്കപ്പെട്ടു. നമുക്ക് അവനിലൂടെ ജീവനും ഉണ്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.
Malayalam 1992 MBSI
പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവന്‍ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കര്‍ത്താവും നമുക്കു ഉണ്ടു; അവന്‍ മുഖാന്തരം സകലവും അവന്‍ മുഖാന്തരം നാമും ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവനിലാണ് സകലവും, നാം അവനായിട്ടും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്ക് ഉണ്ട്; സകലവും അവനിലാണ്, അവൻ മുഖാന്തരം നാമും ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിതാവായ ഏകദൈവമേ നമുക്കുള്ളൂ; അവന്‍ സകലത്തിനും കാരണഭൂതനും നാം അവനായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏകകര്‍ത്താവും നമുക്ക് ഉണ്ട്; അവന്‍ മുഖാന്തരം സകലവും അവന്‍ മുഖാന്തരം നാമും ആകുന്നു.
Malayalam Bible POC-ML 2013
എങ്കിലും, നമുക്ക്‌ ഒരു ദൈവമേയുള്ളൂ. ആരാണോ സര്‍വവും സൃഷ്‌ടിച്ചത്‌, ആര്‍ക്കുവേണ്ടിയാണോ നാം ജീവിക്കുന്നത്‌, ആ പിതാവ്‌. ഒരു കര്‍ത്താവേനമുക്കുള്ളൂ. ആരിലൂടെയാണോ സര്‍വവും ഉളവായത്‌, ആരിലൂടെയാണോ നാം നിലനില്‍ക്കുന്നത്‌, ആ യേശുക്രിസ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ എല്ലാറ്റിന്റെയും പ്രഭവസ്ഥാനമായ പിതാവായ ഏകദൈവംമാത്രമേ നമുക്കുള്ളൂ. അവിടത്തേക്കുവേണ്ടിയാണ് നാം ജീവിക്കുന്നത്; യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ട്. ആ കർത്താവിലൂടെയാണ് സകലതും ഉണ്ടായത്; ആ കർത്താവിലൂടെയാണ് നാം ജീവിക്കുന്നതും.