1 Corinthians 8:7 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ ഈ സത്യം എല്ലാവരും അറിയുന്നില്ല. ചിരപരിചയം ഹേതുവാല്‍, വിഗ്രഹത്തിനു നിവേദിക്കപ്പെട്ട ഭക്ഷണം കഴിക്കുമ്പോള്‍ അത് വിഗ്രഹാര്‍പ്പിതമെന്ന് ചിലര്‍ കരുതുന്നു; അവരുടെ മനസ്സാക്ഷി ദുര്‍ബലമാകയാല്‍, ആ ഭക്ഷണം മൂലം തങ്ങള്‍ മലിനരായിത്തീരുന്നു എന്ന് അവര്‍ വിചാരിക്കുന്നു.
Malayalam (ERV) WBTC Bible
പക്ഷേ എല്ലാവര്‍ക്കും ഇതറികയില്ല. ചിലര്‍ക്ക് ഇപ്പോള്‍ വരെ വിഗ്രഹാരാധന ഉണ്ടായിരുന്നു. അതുകൊണ്ട് അവര്‍ക്ക് ഇറച്ചി കഴിക്കുന്പോള്‍ അത് വിഗ്രഹത്തിന്‍റേതാണെന്ന തോന്നലുണ്ട്. ആ മാംസം തിന്നുന്നതു ശരിയാണോ എന്നവര്‍ക്കു നിശ്ചയമുണ്ടായിരുന്നില്ല. അതുകൊണ്ട് അതു തിന്നു കഴിയുന്പോള്‍ അവര്‍ക്കു കുറ്റബോധമുണ്ടാകും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ എല്ലാവരിലും ഈ അറിവില്ല. ചിലർ ഇന്നുവരെ വിഗ്രഹപരിചയം ഹേതുവായി വിഗ്രഹാർപ്പിതം എന്നുവെച്ചു തിന്നുന്നു;
Malayalam 1992 MBSI
എന്നാല്‍ എല്ലാവരിലും ഈ അറിവില്ല. ചിലര്‍ ഇന്നുവരെ വിഗ്രഹപരിചയം ഹേതുവായി വിഗ്രഹാര്‍പ്പിതം എന്നുവെച്ചു തിന്നുന്നു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ എല്ലാവരിലും ഈ അറിവില്ല. ചിലർ ഇന്നുവരെ വിഗ്രഹപരിചയം ഹേതുവായി വിഗ്രഹാർപ്പിതം എന്നുവച്ച് തിന്നുന്നു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ എല്ലാവരിലും ഈ അറിവില്ല. ചിലര്‍ ഇന്നുവരെ വിഗ്രഹപരിചയം ഹേതുവായി വിഗ്രഹാര്‍പ്പിതം എന്നുവച്ചു തിന്നുന്നു;
Malayalam Bible POC-ML 2013
എങ്കിലും ഈ അറിവ്‌ എല്ലാവര്‍ക്കുമില്ല. ഇതുവരെ വിഗ്രഹങ്ങളുമായി ബന്‌ധപ്പെട്ടു ജീവി ച്ചചിലര്‍ ഭക്‌ഷിക്കുന്നത്‌ വിഗ്രഹാരാധകരുടെ മനോഭാവത്തോടെയാണ്‌. അവരുടെ മനസ്‌സാക്‌ഷി ദുര്‍ബലമാകയാല്‍ അതു മലിനമായിത്തീരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ഈ ജ്ഞാനം എല്ലാവർക്കും ഇല്ല. ചിലർക്കു വിഗ്രഹങ്ങളോടുള്ള പരിചയംനിമിത്തം അവയ്ക്കു നേദിച്ച ഭക്ഷണം കഴിക്കുമ്പോൾ, “ഇത് വിഗ്രഹാർപ്പിതം ആണല്ലോ” എന്ന ചിന്ത ഇപ്പോഴും ഉണ്ടാകുന്നു. അവരുടെ മനസ്സാക്ഷി ദുർബലമായതുകൊണ്ട് മലിനപ്പെടുകയുംചെയ്യുന്നു.