1 Corinthians 8:9 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എങ്ങനെയായാലും വിശ്വാസത്തില്‍ ബലഹീനരായവര്‍ പാപത്തില്‍ നിപതിക്കുന്നതിനു നിങ്ങളുടെ സ്വാതന്ത്ര്യം കാരണമായി ഭവിക്കരുത്.
Malayalam (ERV) WBTC Bible
എന്നാല്‍ നിങ്ങളുടെ സ്വാതന്ത്ര്യത്തില്‍ ജാഗ്രത പുലര്‍ത്തുക. ആ സ്വാതന്ത്ര്യം ദുര്‍ബ്ബലമായ വിശ്വാസം ഉള്ളവരെ പാപത്തിലേക്കു തള്ളാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ നിങ്ങളുടെ ഈ സ്വതന്ത്ര്യം ബലഹീനന്മാർക്കു യാതൊരു വിധത്തിലും തടങ്ങൽ ആയി വരാതിരിപ്പാൻ നോക്കുവിൻ.
Malayalam 1992 MBSI
എന്നാല്‍ നിങ്ങളുടെ ഈ സ്വതന്ത്ര്യം ബലഹീനന്മാര്‍ക്കും യാതൊരു വിധത്തിലും തടങ്ങല്‍ ആയി വരാതിരിപ്പാന്‍ നോക്കുവിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ നിങ്ങളുടെ ഈ സ്വാതന്ത്ര്യം ബലഹീനന്മാർക്ക് യാതൊരു വിധത്തിലും തടസ്സം ആകാതിരിക്കുവാൻ നോക്കുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ നിങ്ങളുടെ ഈ സ്വാതന്ത്ര്യം ബലഹീനന്മാര്‍ക്കു യാതൊരു വിധത്തിലും തടങ്ങല്‍ ആയി വരാതിരിപ്പാന്‍ നോക്കുവിന്‍.
Malayalam Bible POC-ML 2013
നിങ്ങളുടെ സ്വാതന്ത്യ്രം ബലഹീനര്‍ക്ക്‌ ഏതെങ്കിലും വിധത്തില്‍ ഇടര്‍ച്ചയ്‌ക്കു കാരണമാകാതിരിക്കാന്‍ സൂക്‌ഷിക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, നിങ്ങൾക്കുള്ള ഈ സ്വാതന്ത്ര്യം ഒരുവിധത്തിലും ബലഹീനർക്കു വിലങ്ങുതടിയാകാതെ സൂക്ഷിക്കുക.