1 Corinthians 9:10 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യഥാര്‍ഥത്തില്‍ നമ്മെ ഉദ്ദേശിച്ചല്ലേ പറയുന്നത്? നിശ്ചയമായും നമ്മെ ഉദ്ദേശിച്ചു തന്നെയാണ്. നിലം ഉഴുന്നവനും ധാന്യം കൊയ്യുന്നവനും തനിക്കുള്ള ഓഹരി കിട്ടുമെന്ന ആശയോടുകൂടി ജോലി ചെയ്യണം.
Malayalam (ERV) WBTC Bible
അവന്‍ യഥാര്‍ത്ഥത്തില്‍ ഞങ്ങളെപ്പറ്റിയാണു പറഞ്ഞിരുന്നത്. തിരുവെഴുത്തിലെ ആ ഖണ്ഡിക ഞങ്ങള്‍ക്കുവേണ്ടി എഴുതപ്പെട്ടതാണ്. കൊയ്യുന്നവനും മെതിക്കുന്നവനും വേലയ്ക്കു കൂലിയായി അല്പം ധാന്യം കിട്ടുമെന്ന പ്രതീക്ഷയോടെ ജോലി ചെയ്യണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അല്ല, കേവലം നമുക്കു വേണ്ടി പറയുന്നതോ? അതേ, ഉഴുന്നവൻ ആശയോടെ ഉഴുകയും മെതിക്കുന്നവൻ പതം കിട്ടും എന്നുള്ള ആശയോടെ മെതിക്കയും വേണ്ടതാകയാൽ നമുക്കു വേണ്ടി എഴുതിയിരിക്കുന്നതത്രെ.
Malayalam 1992 MBSI
അല്ല, കേവലം നമുക്കു വേണ്ടി പറയുന്നതോ? അതേ, ഉഴുന്നവന്‍ ആശയോടെ ഉഴുകയും മെതിക്കുന്നവന്‍ പതം കിട്ടും എന്നുള്ള ആശയോടെ മെതിക്കയും വേണ്ടതാകയാല്‍ നമുക്കു വേണ്ടി എഴുതിയിരിക്കുന്നതത്രെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അല്ല, കേവലം നമുക്ക് വേണ്ടി പറയുന്നതോ? അതേ, ഉഴുന്നവൻ ആശയോടെ ഉഴുകയും, മെതിക്കുന്നവൻ കൊയ്ത്തുവീതം കിട്ടും എന്നുള്ള ആശയോടെ മെതിക്കുകയും വേണ്ടതാകയാൽ നമുക്ക് വേണ്ടി എഴുതിയിരിക്കുന്നതത്രെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അല്ല, കേവലം നമുക്കുവേണ്ടി പറയുന്നതോ? അതേ, ഉഴുന്നവന്‍ ആശയോടെ ഉഴുകയും മെതിക്കുന്നവന്‍ പതം കിട്ടും എന്നുള്ള ആശയോടെ മെതിക്കയും വേണ്ടതാകയാല്‍ നമുക്കുവേണ്ടി എഴുതിയിരിക്കുന്നതത്രേ.
Malayalam Bible POC-ML 2013
അവിടുന്നു സംസാരിക്കുന്നതത്രയും നമുക്കുവേണ്ടിയല്ലേ? ഉഴുകുന്നവന്‍ പ്രതിഫലേച്‌ഛയോടും മെതിക്കുന്നവന്‍ ഓ ഹരി ലഭിക്കുമെന്ന പ്രതീക്‌ഷയോടുംകൂടെ ജോലിചെയ്യുന്നതിന്‌ നമുക്കുവേണ്ടി ഇതെ ഴുതപ്പെട്ടിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വാസ്തവത്തിൽ നമ്മെ ഉദ്ദേശിച്ചല്ലേ അവിടന്ന് ഇത് അരുളിച്ചെയ്തിരിക്കുന്നത്? അതേ, നമുക്കുവേണ്ടിത്തന്നെയാണ് എഴുതപ്പെട്ടിരിക്കുന്നത്. കാരണം, ഉഴുന്നവൻ ഉഴുകയും മെതിക്കുന്നവൻ മെതിക്കുകയും ചെയ്യുമ്പോൾ അവരുടെ അധ്വാനഫലമായി, വിളവിന്റെ ഓഹരി അവർക്കും ലഭിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തല്ലല്ലോ.