1 Corinthians 9:11 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞങ്ങള്‍ ആത്മീയമായ വിത്ത് നിങ്ങളുടെ ഇടയില്‍ വിതച്ചിരിക്കുന്നു. നിങ്ങളില്‍നിന്നു ഭൗതികമായ നന്മകള്‍ കൊയ്യുന്നത് അധികപ്പറ്റോ?
Malayalam (ERV) WBTC Bible
ഞങ്ങള്‍ നിങ്ങളില്‍ ആത്മീയവിത്ത് വിതച്ചു. അതുകൊണ്ട് നിങ്ങളുടെ ഭൌതീകമായതില്‍ നിന്നും ഈ ജീവിതത്തിന് ഞങ്ങള്‍ക്ക് കുറച്ച് വിളവെടുക്കാമല്ലോ. തീര്‍ച്ചയായും അതൊരു അത്യാഗ്രഹമല്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങൾ ആത്മീകമായതു നിങ്ങൾക്കു വിതെച്ചിട്ടു നിങ്ങളുടെ ഐഹികമായതു കൊയ്താൽ വലിയ കാര്യമോ?
Malayalam 1992 MBSI
ഞങ്ങള്‍ ആത്മീകമായതു നിങ്ങള്‍ക്കു വിതെച്ചിട്ടു നിങ്ങളുടെ ഐഹികമായതു കൊയ്താല്‍ വലിയ കാര്‍യ്യമോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞങ്ങൾ ആത്മികമായത് നിങ്ങൾക്ക് വിതക്കുന്നു എങ്കിൽ നിങ്ങളുടെ ഭൗതികമായത് കൊയ്യുന്നത് വലിയ കാര്യമോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങള്‍ ആത്മികമായതു നിങ്ങള്‍ക്കു വിതച്ചിട്ടു നിങ്ങളുടെ ഐഹികമായതു കൊയ്താല്‍ വലിയ കാര്യമോ?
Malayalam Bible POC-ML 2013
ഞങ്ങള്‍ നിങ്ങളുടെയിടയില്‍ ആത്‌മീയനന്‍മകള്‍ വിതച്ചെങ്കില്‍ നിങ്ങളില്‍നിന്ന്‌ ഭൗതികഫലങ്ങള്‍ കൊയ്യുന്നത്‌ അധികപ്പറ്റാണോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആത്മികമായ വിത്തു വിതച്ചിട്ട്, നിങ്ങളിൽനിന്ന് ഭൗതികമായ ഒരു വിളവെടുപ്പു നടത്തിയാൽ അത് അധികമായിപ്പോകുമോ?