1 Corinthians 9:12 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളില്‍നിന്ന് ഇതു പ്രതീക്ഷിക്കുവാനുള്ള അവകാശം മറ്റുള്ളവരെക്കാള്‍ അധികം ഞങ്ങള്‍ക്കില്ലേ? എന്നാല്‍ ഈ അവകാശം ഞങ്ങള്‍ ഉപയോഗിച്ചിട്ടില്ല. ക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷത്തിന്‍റെ മാര്‍ഗത്തില്‍ ഒരു പ്രതിബന്ധവും ഉണ്ടാകാതിരിക്കുന്നതിന് ഞങ്ങള്‍ എല്ലാം സഹിച്ചു.
Malayalam (ERV) WBTC Bible
മറ്റുള്ളവര്‍ക്ക് നിങ്ങളില്‍നിന്ന് കിട്ടുവാന്‍ അവകാശമുണ്ട്. അതുകൊണ്ട് തീര്‍ച്ചയായും ഞങ്ങള്‍ക്കും ഈ അവകാശമുണ്ട്. പക്ഷേ ഞങ്ങള്‍ ആ അവകാശം ഉപയോഗിക്കുന്നില്ല. ഇല്ല, ക്രിസ്തുവിന്‍റെ സുവിശേഷം അനുസരിക്കുന്നതില്‍നിന്നും ഞങ്ങള്‍ ആരെയും തടയാതിരിക്കാന്‍ ഞങ്ങള്‍ എല്ലാം സഹിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മറ്റുള്ളവർക്കു നിങ്ങളുടെ മേൽ ഈ അധികാരം ഉണ്ടെങ്കിൽ ഞങ്ങൾക്കു എത്ര അധികം? എങ്കിലും ഞങ്ങൾ ഈ അധികാരം പ്രയോഗിച്ചിട്ടില്ല; ക്രിസ്തുവിന്റെ സുവിശേഷത്തിന്നു യാതൊരു വിഘ്നവും വരുത്താതിരിപ്പാൻ സകലവും പൊറുക്കുന്നു.
Malayalam 1992 MBSI
മറ്റുള്ളവര്‍ക്കും നിങ്ങളുടെ മേല്‍ ഈ അധികാരം ഉണ്ടെങ്കില്‍ ഞങ്ങള്‍ക്കു എത്ര അധികം? എങ്കിലും ഞങ്ങള്‍ ഈ അധികാരം പ്രയോഗിച്ചിട്ടില്ല; ക്രിസ്തുവിന്റെ സുവിശേഷത്തിന്നു യാതൊരു വിഘ്നവും വരുത്താതിരിപ്പാന്‍ സകലവും പൊറുക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മറ്റുള്ളവർക്ക് നിങ്ങളുടെ മേൽ ഈ അധികാരം ഉണ്ടെങ്കിൽ ഞങ്ങൾക്ക് എത്ര അധികം? എങ്കിലും ഞങ്ങൾ ഈ അധികാരം പ്രയോഗിച്ചിട്ടില്ല; ക്രിസ്തുവിന്റെ സുവിശേഷത്തിന് യാതൊരു തടസ്സവും വരുത്താതിരിക്കുവാൻ സകലവും സഹിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മറ്റുള്ളവര്‍ക്കു നിങ്ങളുടെമേല്‍ ഈ അധികാരം ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് എത്ര അധികം? എങ്കിലും ഞങ്ങള്‍ ഈ അധികാരം പ്രയോഗിച്ചിട്ടില്ല; ക്രിസ്തുവിന്‍റെ സുവിശേഷത്തിനു യാതൊരു വിഘ്നവും വരുത്താതിരിപ്പാന്‍ സകലവും പൊറുക്കുന്നു.
Malayalam Bible POC-ML 2013
നിങ്ങളുടെമേലുള്ള ഈന്യായമായ അവകാശത്തില്‍ മറ്റുള്ള വര്‍ക്കു പങ്കുചേരാമെങ്കില്‍ ഞങ്ങള്‍ക്ക്‌ അ തിന്‌ കൂടുതല്‍ അര്‍ഹതയില്ലേ? എങ്കിലും, ഞങ്ങള്‍ ഈ അവകാശം ഉപയോഗപ്പെടുത്തിയിട്ടില്ല. ക്രിസ്‌തുവിന്‍െറ സുവിശേഷത്തിന്‌ ഒരു പ്രതിബന്‌ധവും ഉണ്ടാകാതിരിക്കാന്‍ എല്ലാം ഞങ്ങള്‍ സഹിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങളിൽനിന്ന് ഭൗതികസഹായം ലഭിക്കാൻ മറ്റുള്ളവർക്ക് അവകാശം ഉണ്ടെങ്കിൽ ഞങ്ങൾക്ക് അത് എത്രയോ അധികം! എങ്കിലും ഞങ്ങൾ ഈ അവകാശം ഉപയോഗിച്ചിട്ടില്ല. ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ പ്രസരണത്തിനു തടസ്സം വരാതിരിക്കാനായി ഞങ്ങൾ എല്ലാം സഹിക്കുന്നു.