1 Corinthians 9:13 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവാലയത്തില്‍ സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് ദൈവാലയത്തില്‍ നിന്ന് ആഹാരം ലഭിക്കുന്നു എന്നും ബലിപീഠത്തില്‍ യാഗം അര്‍പ്പിക്കുന്നവര്‍ക്ക് ബലിയുടെ ഓഹരി ലഭിക്കുന്നു എന്നും നിങ്ങള്‍ക്ക് അറിയാമല്ലോ.
Malayalam (ERV) WBTC Bible
ദൈവാലയത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവിടുന്നു തന്നെ ഭക്ഷണം കിട്ടുമെന്ന് നിങ്ങള്‍ക്കറിയാം. യാഗപീഠത്തില്‍ ശുശ്രൂഷ ചെയ്യുന്നവര്‍ക്ക് യാഗപീഠത്തില്‍ അര്‍പ്പിക്കപ്പെട്ടതിന്‍റെ പങ്കു കിട്ടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവാലയകർമ്മങ്ങൾ നടത്തുന്നവർ ദൈവാലയംകൊണ്ടു ഉപജീവിക്കുന്നു എന്നും യാഗപീഠത്തിങ്കൽ ശുശ്രൂഷചെയ്യുന്നവർ യാഗപീഠത്തിലെ വഴിപാടുകളിൽ ഓഹരിക്കാർ ആകുന്നു എന്നും നിങ്ങൾ അറിയുന്നില്ലയോ?
Malayalam 1992 MBSI
ദൈവാലയകര്‍മ്മങ്ങള്‍ നടത്തുന്നവര്‍ ദൈവാലയംകൊണ്ടു ഉപജീവിക്കുന്നു എന്നും യാഗപീഠത്തിങ്കല്‍ ശുശ്രൂഷചെയ്യുന്നവര്‍ യാഗപീഠത്തിലെ വഴിപാടുകളില്‍ ഔഹരിക്കാര്‍ ആകുന്നു എന്നും നിങ്ങള്‍ അറിയുന്നില്ലയോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവാലയകർമ്മങ്ങൾ നടത്തുന്നവർ ദൈവാലയത്തിലെ ഭക്ഷണം കഴിക്കുന്നു എന്നും യാഗപീഠത്തിങ്കൽ ശുശ്രൂഷചെയ്യുന്നവർ യാഗപീഠത്തിലെ വഴിപാടുകളിൽ ഓഹരിക്കാർ ആകുന്നു എന്നും നിങ്ങൾ അറിയുന്നില്ലയോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവാലയകര്‍മങ്ങള്‍ നടത്തുന്നവര്‍ ദൈവാലയംകൊണ്ട് ഉപജീവിക്കുന്നു എന്നും യാഗപീഠത്തിങ്കല്‍ ശുശ്രൂഷ ചെയ്യുന്നവര്‍ യാഗപീഠത്തിലെ വഴിപാടുകളില്‍ ഓഹരിക്കാര്‍ ആകുന്നു എന്നും നിങ്ങള്‍ അറിയുന്നില്ലയോ?
Malayalam Bible POC-ML 2013
ദേവാലയജോലിക്കാര്‍ക്കുള്ള ഭക്‌ഷണം ദേവാലയത്തില്‍നിന്നാണെന്നും അള്‍ത്താര ശുശ്രൂഷകര്‍ ബലിവസ്‌തുക്കളുടെ പങ്കു പറ്റുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവാലയത്തിൽ സേവനം അനുഷ്ഠിക്കുന്നവർക്കു ദൈവാലയത്തിൽനിന്നുതന്നെ ഭക്ഷണം ലഭിക്കുന്നെന്നും യാഗപീഠത്തിൽ ശുശ്രൂഷ ചെയ്യുന്നവർക്കു വഴിപാടിന്റെ വിഹിതംകിട്ടുന്നെന്നും നിങ്ങൾക്കറിയാമല്ലോ?