1 Corinthians 9:15 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എങ്കിലും ഈ അവകാശങ്ങളൊന്നും ഞാന്‍ ഉപയോഗിച്ചിട്ടില്ല; ഇതെഴുതുന്നതും എന്തെങ്കിലും ലഭിക്കണമെന്നുവച്ചല്ല. എന്‍റെ ന്യായമായ അവകാശവാദം വെറും പൊള്ളയായ വാക്കുകളാണെന്ന് ആരും സമര്‍ഥിക്കുവാന്‍ പോകുന്നില്ല; അതില്‍ ഭേദം ഞാന്‍ മരിക്കുകയാണ്.
Malayalam (ERV) WBTC Bible
പക്ഷേ ഞാന്‍ ഇതില്‍ ഒരവകാശവും ഉപയോഗിച്ചിട്ടില്ല. ഞാനിതൊന്നും നേടാന്‍ ശ്രമിക്കുന്നുമില്ല. ഞാനിതെഴുതുന്നതിന്‍റെ ലക്ഷ്യവും അതല്ല. അഭിമാനിക്കാനുള്ള എന്‍റെ അവകാശം എടുത്തുമാറ്റപ്പെടുന്നതിലും മരിക്കുകയാണ് എനിക്കു ഭേദം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എങ്കിലും ഇതു ഒന്നും ഞാൻ പ്രയോഗിച്ചിട്ടില്ല; ഇങ്ങനെ എനിക്കു കിട്ടേണം എന്നുവെച്ചു ഞാൻ ഇതു എഴുതുന്നതും അല്ല; ആരെങ്കിലും എന്റെ പ്രശംസ വൃഥാവാക്കുന്നതിനെക്കാൾ മരിക്ക തന്നേ എനിക്കു നല്ലതു.
Malayalam 1992 MBSI
എങ്കിലും ഇതു ഒന്നും ഞാന്‍ പ്രയോഗിച്ചിട്ടില്ല; ഇങ്ങനെ എനിക്കു കിട്ടേണം എന്നുവെച്ചു ഞാന്‍ ഇതു എഴുതുന്നതും അല്ല; ആരെങ്കിലും എന്റെ പ്രശംസ വൃഥാവാക്കുന്നതിനെക്കാള്‍ മരിക്ക തന്നേ എനിക്കു നല്ലതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എങ്കിലും എനിക്ക് അർഹതപ്പെട്ടത് ഒന്നും ഞാൻ അവകാശപ്പെട്ടില്ല; ഇങ്ങനെ എനിക്ക് കിട്ടേണം എന്നുവച്ച് ഞാൻ ഇത് എഴുതുന്നതും അല്ല; എന്തെന്നാൽ ആരെങ്കിലും എന്റെ പ്രശംസ നഷ്ടപ്പെടുത്തുന്നതിനേക്കാൾ മരിക്കുന്നത് തന്നെ എനിക്ക് നല്ലത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എങ്കിലും ഇത് ഒന്നും ഞാന്‍ പ്രയോഗിച്ചിട്ടില്ല; ഇങ്ങനെ എനിക്കു കിട്ടേണം എന്നു വച്ചു ഞാന്‍ ഇത് എഴുതുന്നതും അല്ല; ആരെങ്കിലും എന്‍റെ പ്രശംസ വൃഥാവാക്കുന്നതിനെക്കാള്‍ മരിക്ക തന്നെ എനിക്കു നല്ലത്.
Malayalam Bible POC-ML 2013
എന്നാല്‍, ഇതൊന്നും ഞാന്‍ ഉപയോഗപ്പെടുത്തിയിട്ടില്ല. അങ്ങനെയുള്ള അവകാശങ്ങള്‍ ഉറപ്പിക്കുന്നതിനുവേണ്ടി ഞാന്‍ ഇക്കാര്യങ്ങള്‍ എഴുതുകയുമല്ല. എന്തെന്നാല്‍, മറ്റൊരുവനില്‍നിന്ന്‌ അഭിമാനക്‌ഷതമേല്‍ക്കുന്നതില്‍ ഭേദം മരിക്കുകയാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എങ്കിലും ഈ അവകാശങ്ങളൊന്നും ഞാൻ ഉപയോഗിച്ചിട്ടില്ല. ആ കാര്യങ്ങൾ നിങ്ങൾ എനിക്കു ചെയ്തു തരണമെന്ന് ആശിച്ചുകൊണ്ടുമല്ല ഞാൻ ഇത് എഴുതുന്നത്. എനിക്ക് ഇങ്ങനെ അഭിമാനിക്കാനുള്ള അവകാശം ആരെങ്കിലും എന്നിൽനിന്ന് കവർന്നെടുക്കുന്നതിനെക്കാൾ, എനിക്കു മരണം സംഭവിക്കുന്നതാണ് കൂടുതൽ അഭികാമ്യം.