1 Corinthians 9:17 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആരുടെയും പ്രേരണ കൂടാതെ, സ്വമനസ്സാ അതു ഞാന്‍ ചെയ്യുന്നെങ്കില്‍ എനിക്കു പ്രതിഫലം പ്രതീക്ഷിക്കാം. എന്നാല്‍ ഈ ദൗത്യം ദൈവം എന്നെ ഏല്പിച്ചതായതുകൊണ്ട് എന്‍റെ ധര്‍മം എന്ന നിലയിലാണ് ഞാനിതു ചെയ്യുന്നത്.
Malayalam (ERV) WBTC Bible
ഇത് ഞാന്‍ തന്നെ തിരഞ്ഞെടുത്തതായിരുന്നുവെങ്കില്‍ സുവിശേഷം ഞാന്‍ പ്രസംഗിച്ചാല്‍ ഞാനൊരു പ്രതിഫലം അര്‍ഹിക്കുന്നു. പക്ഷേ എനിക്കു മറ്റു പോംവഴികളില്ല. ഞാന്‍ സുവിശേഷം പ്രസംഗിക്കണം. എന്നില്‍ ഏല്പിക്കപ്പെട്ട കടമ ഞാന്‍ നിര്‍വ്വഹിക്കുന്നുവെന്നു മാത്രം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ അതു മനഃപൂർവ്വം നടത്തുന്നു എങ്കിൽ എനിക്കു പ്രതിഫലം ഉണ്ടു; മനഃപൂർവ്വമല്ലെങ്കിലും കാര്യം എങ്കൽ ഭരമേല്പിച്ചിരിക്കുന്നു.
Malayalam 1992 MBSI
ഞാന്‍ അതു മനഃപൂര്‍വ്വം നടത്തുന്നു എങ്കില്‍ എനിക്കു പ്രതിഫലം ഉണ്ടു; മനഃപൂര്‍വ്വമല്ലെങ്കിലും കാര്‍യ്യം എങ്കല്‍ ഭരമേല്പിച്ചിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ അത് മനഃപൂർവ്വം നടത്തുന്നു എങ്കിൽ എനിക്ക് പ്രതിഫലം ഉണ്ട്; മനഃപൂർവ്വമല്ലെങ്കിലും, ഉത്തരവാദിത്തം എന്നിൽ ഭരമേല്പിച്ചിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ അതു മനഃപൂര്‍വം നടത്തുന്നു എങ്കില്‍ എനിക്കു പ്രതിഫലം ഉണ്ട്; മനഃപൂര്‍വമല്ലെങ്കിലും കാര്യം എങ്കല്‍ ഭരമേല്പിച്ചിരിക്കുന്നു.
Malayalam Bible POC-ML 2013
ഞാന്‍ സ്വമനസ്‌സാ ഇതു ചെയ്യുന്നെങ്കില്‍ എനിക്കു പ്രതിഫലമുണ്ട്. അങ്ങനെയല്ലെങ്കില്‍ മറ്റാരുടെയോ നിയോഗമനുസരിച്ചാണ് ചെയ്യുന്നത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ സ്വമേധയാ ആണ് അതു ചെയ്യുന്നതെങ്കിൽ, എനിക്കു പ്രതിഫലം ലഭിക്കും; സ്വമേധയാ അല്ലെങ്കിൽപോലും, ഞാൻ സുവിശേഷം അറിയിക്കുന്നത് ദൈവം എന്നെ ഏൽപ്പിച്ച കർത്തവ്യനിർവഹണംമാത്രമാണ്.