1 Corinthians 9:20 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ യെഹൂദന്മാരുടെ ഇടയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ അവരെ നേടുന്നതിനുവേണ്ടി, ഒരു യെഹൂദനെപ്പോലെ ഞാന്‍ ജീവിച്ചു; ഞാന്‍ മോശയുടെ നിയമസംഹിതയ്‍ക്കു വിധേയനല്ലെങ്കിലും, അതിനു വിധേയരായവരോടുകൂടി പ്രവര്‍ത്തിച്ചപ്പോള്‍ അവരെ നേടേണ്ടതിന് അവരെപ്പോലെയായി.
Malayalam (ERV) WBTC Bible
യെഹൂദര്‍ക്കു ഞാനൊരു യെഹൂദനെപ്പൊലെയായി. യെഹൂദരെ രക്ഷിക്കാനാണു ഞാനിതു ചെയ്തത്. ഞാനൊരു ന്യായപ്രമാണത്തിന്‍റെയും ചട്ടക്കൂടിലല്ല. എങ്കിലും നിയമം കൊണ്ടു ഭരിക്കപ്പെടുന്നവര്‍ക്ക് ഞാനും അങ്ങനെയായി. അത്തരക്കാരെ രക്ഷിക്കാനാണ് ഞാനങ്ങനെയായത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെഹൂദന്മാരെ നേടേണ്ടതിന്നു ഞാൻ യെഹൂദന്മാർക്കു യെഹൂദനെപ്പോലെ ആയി; ന്യായപ്രമാണത്തിൻ കീഴുള്ളവരെ നേടേണ്ടതിന്നു ഞാൻ ന്യായപ്രമാണത്തിൻ കീഴുള്ളവൻ അല്ല എങ്കിലും ന്യായപ്രമാണത്തിൻ കീഴുള്ളവർക്കു ന്യായപ്രമാണത്തിൻ കീഴുള്ളവനെപ്പോലെ ആയി.
Malayalam 1992 MBSI
യെഹൂദന്മാരെ നേടേണ്ടതിന്നു ഞാന്‍ യെഹൂദന്മാര്‍ക്കും യെഹൂദനെപ്പോലെ ആയി; ന്യായപ്രമാണത്തിന്‍ കീഴുള്ളവരെ നേടേണ്ടതിന്നു ഞാന്‍ ന്യായപ്രമാണത്തിന്‍ കീഴുള്ളവന്‍ അല്ല എങ്കിലും ന്യായപ്രമാണത്തിന്‍ കീഴുള്ളവര്‍ക്കും ന്യാപ്രമാണത്തിന്‍ കീഴുള്ളവനെപ്പോലെ ആയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെഹൂദന്മാരെ നേടേണ്ടതിന് ഞാൻ യെഹൂദന്മാർക്ക് യെഹൂദനെപ്പോലെ ആയി; ന്യായപ്രമാണത്തിൻ കീഴുള്ളവരെ നേടേണ്ടതിന് ഞാൻ ന്യായപ്രമാണത്തിൻ കീഴുള്ളവൻ അല്ല എങ്കിലും ന്യായപ്രമാണത്തിൻ കീഴുള്ളവർക്ക് ന്യായപ്രമാണത്തിൻ കീഴുള്ളവനെപ്പോലെ ആയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെഹൂദന്മാരെ നേടേണ്ടതിനു ഞാന്‍ യെഹൂദന്മാര്‍ക്കു യെഹൂദനെപ്പോലെ ആയി; ന്യായപ്രമാണത്തിന്‍കീഴുള്ളവരെ നേടേണ്ടതിനു ഞാന്‍ ന്യായപ്രമാണത്തിന്‍കീഴുള്ളവന്‍ അല്ല എങ്കിലും ന്യായപ്രമാണത്തിന്‍ കീഴുള്ളവര്‍ക്കു ന്യായപ്രമാണത്തിന്‍ കീഴുള്ളവനെപ്പോലെ ആയി.
Malayalam Bible POC-ML 2013
യഹൂദരെ നേടേണ്ടതിന് ഞാന്‍ അവരുടെയിടയില്‍ യഹൂദനെപ്പോലെയായി. നിയമത്തിന്‍കീഴുള്ളവരെ നേടേണ്ടതിന്, നിയമത്തിനു വിധേയനല്ലെന്നിരിക്കിലും, ഞാന്‍ അവരെപ്പോലെയായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെഹൂദരെ നേടാൻ, യെഹൂദർക്കു ഞാൻ യെഹൂദനെപ്പോലെയായി. ഞാൻ ന്യായപ്രമാണത്തിന് അധീനൻ അല്ലെങ്കിൽപോലും ന്യായപ്രമാണത്തിന് അധിനരായവരെ നേടാൻ ഞാനും അവരിൽ ഒരാളെപ്പോലെയായി.