1 Corinthians 9:21 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുപോലെതന്നെ വിജാതീയരുടെ ഇടയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ അവരെ നേടേണ്ടതിന്, നിയമസംഹിത കൂടാതെ, ഒരു വിജാതീയനെപ്പോലെ ഞാന്‍ ജീവിച്ചു. ദൈവത്തിന്‍റെ ധര്‍മശാസ്ത്രം ഞാന്‍ അനുസരിക്കുന്നില്ല എന്ന് ഇതിനര്‍ഥമില്ല. യഥാര്‍ഥത്തില്‍ ഞാന്‍ ക്രിസ്തുവിന്‍റെ ധര്‍മശാസ്ത്രത്തിനു വിധേയനാണ്.
Malayalam (ERV) WBTC Bible
ന്യായപ്രമാണമില്ലാത്തവര്‍ക്ക് ഞാന്‍ ന്യായപ്രമാണമില്ലാത്തവനായി. ന്യായപ്രമാണമില്ലാത്തവരെ രക്ഷിക്കാനാണു ഞാനങ്ങനെയായത്. (പക്ഷേ, യഥാര്‍ത്ഥത്തില്‍ ഞാന്‍ ദൈവത്തിന്‍റെ ന്യായപ്രമാണത്തിലാണ് -ക്രിസ്തുവിന്‍റെ ന്യായപ്രമാണത്തിന്‍ കീഴിലാണ് ഞാന്‍.)
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവത്തിന്നു ന്യായപ്രമാണമില്ലാത്തവൻ ആകാതെ ക്രിസ്തുവിന്നു ന്യായപ്രമാണമുള്ളവനായിരിക്കെ, ന്യായപ്രമാണമില്ലാത്തവരെ നേടേണ്ടതിന്നു ഞാൻ ന്യായപ്രമാണമില്ലാത്തവർക്കു ന്യായപ്രമാണമില്ലാത്തവനെപ്പോലെ ആയി.
Malayalam 1992 MBSI
ദൈവത്തിന്നു ന്യായപ്രമാണമില്ലാത്തവന്‍ ആകാതെ ക്രിസ്തുവിന്നു ന്യായപ്രമാണമുള്ളവനായിരിക്കെ, ന്യയപ്രമാണമില്ലാത്തവരെ നേടേണ്ടതിന്നു ഞാന്‍ ന്യായപ്രമാണമില്ലാത്തവര്‍ക്കും ന്യായപ്രമാണമില്ലാത്തവനെപ്പോലെ ആയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവത്തിന് ന്യായപ്രമാണമില്ലാത്തവൻ ആകാതെ ക്രിസ്തുവിന്റെ ന്യായപ്രമാണത്തിന്റെ കീഴുള്ളവനായിരിക്കെ, ന്യായപ്രമാണമില്ലാത്തവരെ നേടേണ്ടതിന് ഞാൻ ന്യായപ്രമാണമില്ലാത്തവർക്ക് ന്യായപ്രമാണമില്ലാത്തവനെപ്പോലെ ആയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവത്തിനു ന്യായപ്രമാണമില്ലാത്തവന്‍ ആകാതെ ക്രിസ്തുവിനു ന്യായപ്രമാണമുള്ളവനായിരിക്കെ, ന്യായപ്രമാണമില്ലാത്തവരെ നേടേണ്ടതിനു ഞാന്‍ ന്യായപ്രമാണമില്ലാത്തവര്‍ക്കു ന്യായപ്രമാണമില്ലാത്തവനെപ്പോലെ ആയി.
Malayalam Bible POC-ML 2013
നിയമത്തിനു പുറമെയുള്ളവരെ നേടേണ്ടതിന്‌ ഞാന്‍ അവര്‍ക്കു നിയമമില്ലാത്തവനെപ്പോലെയായി. അതേസമയം ഞാന്‍ ദൈവനിയമമില്ലാത്തവനായിരുന്നില്ല; പ്രത്യുത, ക്രിസ്‌തുവിന്‍െറ നിയമത്തിന്‌ അധീനനായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ന്യായപ്രമാണമില്ലാത്തവരെ നേടാൻ ഞാൻ അവർക്കു ന്യായപ്രമാണം ഇല്ലാത്തവനെപ്പോലെയായി. ഞാൻ ക്രിസ്തുവിന്റെ പ്രമാണത്തിനു വിധേയനായിരിക്കുന്നതുകൊണ്ട് വാസ്തവത്തിൽ ദൈവത്തിന്റെ ന്യായപ്രമാണത്തിൽനിന്ന് സ്വതന്ത്രനല്ലതാനും.