1 Corinthians 9:22 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിശ്വാസത്തില്‍ ബലഹീനരായവരെ നേടേണ്ടതിന് ഞാന്‍ അവരുടെ മധ്യത്തില്‍ അവരിലൊരുവനെപ്പോലെയായി. ചിലരെയെങ്കിലും നേടേണ്ടതിന് ഞാന്‍ എല്ലാ വിധത്തിലും എല്ലാവര്‍ക്കുംവേണ്ടി എല്ലാമായിത്തീര്‍ന്നു.
Malayalam (ERV) WBTC Bible
ദുര്‍ബ്ബലരെ രക്ഷിക്കാന്‍ ഞാനും ദുര്‍ബ്ബലനായി. ഞാന്‍ എല്ലാവര്‍ക്കും എല്ലാമായി. ആകുന്നത്രയും ചില ആളുകളെ രക്ഷിക്കാനാണ് ഞാനതു ചെയ്തത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബലഹീനന്മാരെ നേടേണ്ടതിന്നു ഞാൻ ബലഹീനർക്കു ബലഹീനനായി; ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നു ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു.
Malayalam 1992 MBSI
ബലഹീനന്മാരെ നേടേണ്ടതിന്നു ഞാന്‍ ബലഹീനര്‍ക്കും ബലഹീനനായി; ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നു ഞാന്‍ എല്ലാവര്‍ക്കും എല്ലാമായിത്തീര്‍ന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ബലഹീനന്മാരെ നേടേണ്ടതിന് ഞാൻ ബലഹീനർക്ക് ബലഹീനനായി; ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന് ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബലഹീനന്മാരെ നേടേണ്ടതിനു ഞാന്‍ ബലഹീനര്‍ക്കു ബലഹീനനായി; ഏതു വിധത്തിലും ചിലരെ രക്ഷിക്കേണ്ടതിനു ഞാന്‍ എല്ലാവര്‍ക്കും എല്ലാമായിത്തീര്‍ന്നു.
Malayalam Bible POC-ML 2013
ബ ലഹീനരെ നേടേണ്ടതിന്‌ ഞാന്‍ അവര്‍ക്കു ബലഹീനനായി. എല്ലാ പ്രകാരത്തിലും കുറെപ്പേരെ രക്‌ഷിക്കേണ്ടതിന്‌ ഞാന്‍ എല്ലാവര്‍ക്കും എല്ലാമായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അശക്തരെ നേടാൻ ഞാൻ അവർക്കുവേണ്ടി അശക്തനായി. ഏതുവിധത്തിലും ചിലരെ രക്ഷയിലേക്ക് നയിക്കാനായി ഞാൻ എല്ലാവർക്കുംവേണ്ടി എല്ലാം ആയിത്തീർന്നു.