1 Corinthians 9:5 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മറ്റുള്ള അപ്പോസ്തോലന്മാരും പത്രോസും ചെയ്യുന്നതുപോലെ വിശ്വാസിനിയായ ഭാര്യയോടുകൂടി സഞ്ചരിക്കുവാന്‍ ഞങ്ങള്‍ക്ക് അവകാശമില്ലെന്നോ?
Malayalam (ERV) WBTC Bible
യാത്ര ചെയ്യുന്പോള്‍ വിശ്വാസിയായ ഭാര്യയെ കൊണ്ടുനടക്കാന്‍ ഞങ്ങള്‍ക്ക് അവകാശമില്ലേ? മറ്റ് അപ്പൊസ്തലന്മാരും കര്‍ത്താവിന്‍റെ സഹോദരന്മാരും കേഫായും ഒക്കെ ഇങ്ങനെ ചെയ്യുന്നുണ്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശേഷം അപ്പൊസ്തലന്മാരും കർത്താവിന്റെ സഹോദരന്മാരും കേഫാവും ചെയ്യുന്നതുപോലെ ഭാര്യയായോരു സഹോദരിയുമായി സഞ്ചരിപ്പാൻ ഞങ്ങൾക്കു അധികാരമില്ലയൊ?
Malayalam 1992 MBSI
ശേഷം അപ്പൊസ്തലന്മാരും കര്‍ത്താവിന്റെ സഹോദരന്മാരും കേഫാവും ചെയ്യുന്നതുപോലെ ഭാര്‍യ്യയായോരു സഹോദരിയുമായി സഞ്ചരിപ്പാന്‍ ഞങ്ങള്‍ക്കു അധികാരമില്ലയൊ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മറ്റ് അപ്പൊസ്തലന്മാരും, കർത്താവിന്റെ സഹോദരന്മാരും, കേഫാവും ചെയ്യുന്നതുപോലെ വിശ്വാസിനിയായ ഭാര്യയോടുകൂടെ സഞ്ചരിക്കുവാൻ ഞങ്ങൾക്ക് അധികാരമില്ലയോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശേഷം അപ്പൊസ്തലന്മാരും കര്‍ത്താവിന്‍റെ സഹോദരന്മാരും കേഫാവും ചെയ്യുന്നതുപോലെ ഭാര്യയായോരു സഹോദരിയുമായി സഞ്ചരിപ്പാന്‍ ഞങ്ങള്‍ക്ക് അധികാരമില്ലയോ?
Malayalam Bible POC-ML 2013
മറ്റ്‌ അപ്പസ്‌തോലന്‍മാരും കര്‍ത്താവിന്‍െറ സഹോദരന്‍മാരുംകേപ്പായും ചെയ്യുന്നതുപോലെ സഹോദരിയായ ഒരു സ്‌ത്രീയെ കൊണ്ടുനടക്കാന്‍ ഞങ്ങള്‍ക്കും അവകാശമില്ലേ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മറ്റ് അപ്പൊസ്തലന്മാരെയും കർത്താവിന്റെ സഹോദരന്മാരെയും എന്തിന് കേഫാവിനെയുംപോലെ വിശ്വാസിനിയായ ഒരു ഭാര്യയുമൊത്ത് സഞ്ചരിക്കാൻ ഞങ്ങൾക്കും അവകാശമില്ലേ?