1 John 1:6 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുത്തോടു കൂട്ടായ്മ ഉണ്ടെന്നു നാം പറയുകയും ഇരുളില്‍ നടക്കുകയും ചെയ്യുന്നെങ്കില്‍, നാം പറയുന്നത് വ്യാജമാണ്; നാം സത്യത്തെ അനുസരിച്ചു ജീവിക്കുന്നവരല്ല.
Malayalam (ERV) WBTC Bible
അതുകൊണ്ട് നമ്മള്‍ ദൈവത്തോടൊത്തു ചേര്‍ന്നു പോവുകയാണെന്നു പറയുകയും എന്നാല്‍ ഇരുളില്‍ ജീവിക്കുകയുമാണെങ്കില്‍ നമ്മള്‍ നുണയരാണ്, നമ്മള്‍ സത്യത്തെ പിന്തുടരുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവനോടു കൂട്ടായ്മ ഉണ്ടു എന്നു പറകയും ഇരുട്ടിൽ നടക്കയും ചെയ്താൽ നാം ഭോഷ്കു പറയുന്നു; സത്യം പ്രവർത്തിക്കുന്നതുമില്ല.
Malayalam 1992 MBSI
അവനോടു കൂട്ടായ്മ ഉണ്ടു എന്നു പറകയും ഇരുട്ടില്‍ നടക്കയും ചെയ്താല്‍ നാം ഭോഷകു പറയുന്നു; സത്യം പ്രവര്‍ത്തിക്കുന്നതുമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവനോട് കൂടെ കൂട്ടായ്മ ഉണ്ട് എന്ന് പറയുകയും ഇരുട്ടിൽ നടക്കുകയും ചെയ്താൽ നാം ഭോഷ്കു് പറയുന്നു; സത്യം പ്രവർത്തിക്കുന്നതുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവനോടു കൂട്ടായ്മ ഉണ്ട് എന്നു പറകയും ഇരുട്ടില്‍ നടക്കയും ചെയ്താല്‍ നാം ഭോഷ്കു പറയുന്നു; സത്യം പ്രവര്‍ത്തിക്കുന്നതുമില്ല.
Malayalam Bible POC-ML 2013
ദൈവത്തില്‍ അന്‌ധകാരമില്ല. അവിടുത്തോടു കൂട്ടായ്‌മയുണ്ടെന്നു പറയുകയും അതേ സമയം അന്‌ധകാരത്തില്‍ നടക്കുകയും ചെയ്‌താല്‍ നാം വ്യാജം പറയുന്നവരാകും; സ ത്യം പ്രവര്‍ത്തിക്കുന്നുമില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നമുക്ക് അവിടത്തോട് കൂട്ടായ്മ ഉണ്ടെന്നു പറയുകയും അന്ധകാരത്തിൽ ജീവിക്കുകയുംചെയ്യുന്നെങ്കിൽ നാം വ്യാജംപറയുകയാണ്; സത്യം അനുസരിച്ചു ജീവിക്കുന്നതുമില്ല.