1 John 2:12 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ കുഞ്ഞുമക്കളേ, ക്രിസ്തുവിന്‍റെ നാമത്തില്‍ നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു.
Malayalam (ERV) WBTC Bible
നിങ്ങളുടെ പാപങ്ങള്‍ യേശു വഴി ക്ഷമിക്കപ്പെട്ടതുകൊണ്ട് പ്രിയമക്കളേ, ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കുഞ്ഞുങ്ങളേ, നിങ്ങൾക്കു അവന്റെ നാമംനിമിത്തം പാപങ്ങൾ മോചിച്ചിരിക്കയാൽ ഞാൻ നിങ്ങൾക്കു എഴുതുന്നു.
Malayalam 1992 MBSI
കുഞ്ഞുങ്ങളേ, നിങ്ങള്‍ക്കു അവന്റെ നാമം നിമിത്തം പാപങ്ങള്‍ മോചിച്ചിരിക്കയാല്‍ ഞാന്‍ നിങ്ങള്‍ക്കു എഴുതുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പ്രിയകുഞ്ഞുങ്ങളേ, അവന്റെ നാമം നിമിത്തം നിങ്ങളുടെ പാപങ്ങൾ മോചിച്ചിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കുഞ്ഞുങ്ങളേ, നിങ്ങള്‍ക്ക് അവന്‍റെ നാമംനിമിത്തം പാപങ്ങള്‍ മോചിച്ചിരിക്കയാല്‍ ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു.
Malayalam Bible POC-ML 2013
കുഞ്ഞുമക്കളേ, ഞാന്‍ നിങ്ങള്‍ക്ക്‌ എഴുതുന്നു: അവന്‍െറ നാമത്തെപ്രതി നിങ്ങളുടെ പാപങ്ങള്‍ ക്‌ഷമിക്കപ്പെട്ടിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കുഞ്ഞുമക്കളേ, ക്രിസ്തുനാമംമൂലം നിങ്ങൾ പാപവിമോചിതർ ആയതിനാലാണ് ഞാൻ ഈ തൂലിക ചലിപ്പിക്കുന്നത്.