1 John 2:16 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മാംസദാഹം, കാമാസക്തമായ കണ്ണുകള്‍, ജീവിതത്തിന്‍റെ അഹന്ത, ഇവയെല്ലാം ലോകത്തിനുള്ളവയത്രേ. ലോകത്തിനുള്ളത് പിതാവില്‍നിന്നുള്ളതല്ല.
Malayalam (ERV) WBTC Bible
ലോകത്തിലെ ദുഷ്ക്കാര്യങ്ങള്‍ ഇവകളാണ്. പാപം നിറഞ്ഞ സ്വയത്തെ പ്രീതിപ്പെടുത്താനുള്ള നമ്മുടെ കാമം, നാം കാണുന്ന ദുഷ്ടത നിറഞ്ഞ കാര്യങ്ങള്‍ സ്വന്തമാക്കാനുള്ള കാമം, നമ്മുടെ സ്വത്തുക്കളിലുള്ള നമ്മുടെ അഹങ്കാരം. എന്നാല്‍ ഇവയൊന്നും പിതാവായ ദൈവത്തില്‍നിന്നുള്ളതല്ല. അത്തരം കാര്യങ്ങള്‍ ലോകത്തില്‍ നിന്നാണ് വരുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു.
Malayalam 1992 MBSI
ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവില്‍നിന്നല്ല, ലോകത്തില്‍നിന്നത്രേ ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ജഡമോഹം, കണ്മോഹം, ജീവിതത്തെക്കുറിച്ചുള്ള നിഗളഭാവം ഇങ്ങനെ ലോകത്തിലുള്ളത് എല്ലാം പിതാവിന്റേതല്ല, എന്നാൽ ലോകത്തിന്റേതത്രെ ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളത് എല്ലാം പിതാവില്‍നിന്നല്ല, ലോകത്തില്‍നിന്നത്രേ ആകുന്നു.
Malayalam Bible POC-ML 2013
എന്തെന്നാല്‍, ജഡത്തിന്‍െറ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്‍െറ അഹന്തഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്‍േറതല്ല; പ്രത്യുത, ലോകത്തിന്‍േറതാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കാരണം ലോകത്തിലുള്ള സകലതും—ജഡികാസക്തി, കൺമോഹം, ജീവനത്തിന്റെ അഹന്ത എന്നിവയെല്ലാംതന്നെ—പിതാവിൽനിന്നല്ല, ലോകത്തിൽനിന്നാണ്.