1 John 2:21 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സത്യം നിങ്ങള്‍ അറിയാത്തതുകൊണ്ടല്ല, നിങ്ങള്‍ അത് അറിയുന്നതുകൊണ്ടും, യാതൊരു വ്യാജവും സത്യത്തില്‍നിന്നു വരുന്നില്ല എന്ന് അറിയുന്നതുകൊണ്ടും അത്രേ ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത്.
Malayalam (ERV) WBTC Bible
എന്തുകൊണ്ടാണ് ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത്? നിങ്ങള്‍ക്ക് സത്യം അറിയാന്‍ പാടില്ലാത്തതുകൊണ്ടാണോ? അല്ല, നിങ്ങള്‍ക്ക് സത്യം അറിയാം എന്നുള്ളതുകൊണ്ടാണ് ഞാന്‍ എഴുതുന്നത്. കളവൊന്നും സത്യത്തില്‍ നിന്ന് വരുന്നില്ല എന്നും നിങ്ങള്‍ക്കറിയാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ സത്യം അറിയായ്കകൊണ്ടല്ല, നിങ്ങൾ അതു അറികയാലും ഭോഷ്കു ഒന്നും സത്യത്തിൽനിന്നു വരായ്കയാലുമത്രേ ഞാൻ നിങ്ങൾക്കു എഴുതിയിരിക്കുന്നതു.
Malayalam 1992 MBSI
നിങ്ങള്‍ സത്യം അറിയായ്കകൊണ്ടല്ല, നിങ്ങള്‍ അതു അറികയാലും ഭോഷകു ഒന്നും സത്യത്തില്‍നിന്നു വരായ്കയാലുമത്രേ ഞാന്‍ നിങ്ങള്‍ക്കു എഴുതിയിരിക്കുന്നതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ സത്യം അറിയാത്തതുകൊണ്ടല്ല, നിങ്ങൾ അത് അറിയുകയാലും ഭോഷ്ക് ഒന്നും സത്യത്തിൽനിന്ന് വരായ്കയാലുമത്രേ ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ സത്യം അറിയായ്കകൊണ്ടല്ല, നിങ്ങള്‍ അത് അറികയാലും ഭോഷ്ക് ഒന്നും സത്യത്തില്‍നിന്നു വരായ്കയാലുമത്രേ ഞാന്‍ നിങ്ങള്‍ക്ക് എഴുതിയിരിക്കുന്നത്.
Malayalam Bible POC-ML 2013
നിങ്ങള്‍ സത്യം അറിയായ്‌കകൊണ്ടല്ല ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത്‌. നിങ്ങള്‍ സത്യം അറിയുന്നതുകൊണ്ടും വ്യാജമായതൊന്നും സത്യത്തില്‍ നിന്നല്ലാത്തതുകൊണ്ടുമാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾക്കു സത്യം അറിയാത്തതുകൊണ്ടല്ല, അറിയുന്നതിനാലാണ് ഞാൻ നിങ്ങൾക്ക് എഴുതുന്നത്; യാതൊരു വ്യാജവും സത്യത്തിൽനിന്ന് ഉത്ഭവിക്കുന്നില്ല.