1 John 2:22 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു, ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവനല്ലാതെ വ്യാജം പറയുന്നവന്‍ മറ്റാരാണ്? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാണ് ക്രിസ്തുവൈരി.
Malayalam (ERV) WBTC Bible
അതുകൊണ്ട് ആരാണ് നുണയന്‍? യേശു, ക്രിസ്തു അല്ല എന്നു പറയുന്ന വ്യക്തിയാണ്. യേശു, ക്രിസ്തു അല്ല എന്നു പറയുന്നവന്‍ ക്രിസ്തുവിന്‍റെ ശത്രുവാണ്. ആ വ്യക്തി പിതാവിലോ അവന്‍റെ പുത്രനിലോ വിശ്വസിക്കുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു.
Malayalam 1992 MBSI
യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവന്‍ അല്ലാതെ കള്ളന്‍ ആര്‍ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവന്‍ തന്നേ എതിര്‍ക്രിസ്തു ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശുവിനെ ക്രിസ്തുവല്ല എന്ന് നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നെ എതിർക്രിസ്തു ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവന്‍ അല്ലാതെ കള്ളന്‍ ആര്‍ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവന്‍തന്നെ എതിര്‍ക്രിസ്തു ആകുന്നു.
Malayalam Bible POC-ML 2013
യേശുവാണ് ക്രിസ്‌തു എന്നത് നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളം പറയുന്നവന്‍? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ് അന്തിക്രിസ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആരാണ് അസത്യവാദി? യേശുവിനെ ക്രിസ്തുവായി അംഗീകരിക്കാത്തവൻതന്നെ. പിതാവിനെയും പുത്രനെയും നിഷേധിക്കുന്ന ഈ വ്യക്തിതന്നെയാണ് എതിർക്രിസ്തു.