1 John 2:5 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ അവിടുത്തെ വചനം അനുസരിക്കുന്ന ഏതൊരുവനിലും വാസ്തവത്തില്‍ ദൈവസ്നേഹം നിറഞ്ഞുകവിയുന്നു. അവിടുത്തോടു നാം ഏകീഭവിച്ചിരിക്കുന്നു എന്ന് ഇതിനാല്‍ നമുക്ക് അറിയാം.
Malayalam (ERV) WBTC Bible
എന്നാല്‍ ഒരുവന്‍, ദൈവത്തിന്‍റെ ഉപദേശം അനുസരിക്കുന്പോള്‍ ദൈവത്തിന്‍റെ സ്നേഹം അവനില്‍ സത്യമായും അതിന്‍റെ ലക്ഷ്യം കൈവരിച്ചു. ഇങ്ങനെയാണ് നാം ദൈവത്തെ പിന്തുടരുകയാണെന്ന് അറിയുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ആരെങ്കിലും അവന്റെ വചനം പ്രമാണിക്കുന്നു എങ്കിൽ അവനിൽ ദൈവസ്നേഹം വാസ്തവമായി തികഞ്ഞിരിക്കുന്നു. നാം അവനിൽ ഇരിക്കുന്നു എന്നു ഇതിനാൽ നമുക്കു അറിയാം.
Malayalam 1992 MBSI
എന്നാല്‍ ആരെങ്കിലും അവന്റെ വചനം പ്രമാണിക്കുന്നു എങ്കില്‍ അവനില്‍ ദൈവസ്നേഹം വാസ്തവമായി തികഞ്ഞിരിക്കുന്നു. നാം അവനില്‍ ഇരിക്കുന്നു എന്നു ഇതിനാല്‍ നമുക്കു അറിയാം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ആരെങ്കിലും അവന്റെ വചനം പ്രമാണിക്കുന്നു എങ്കിൽ സത്യമായി ദൈവസ്നേഹം അവനിൽ തികഞ്ഞിരിക്കുന്നു. നാം അവനിൽ ഇരിക്കുന്നു എന്ന് ഇതിനാൽ നമുക്ക് അറിയാം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ ആരെങ്കിലും അവന്റെ വചനം പ്രമാണിക്കുന്നു എങ്കില്‍ അവനില്‍ ദൈവസ്നേഹം വാസ്തവമായി തികഞ്ഞിരിക്കുന്നു. നാം അവനില്‍ ഇരിക്കുന്നു എന്ന് ഇതിനാല്‍ നമുക്ക് അറിയാം.
Malayalam Bible POC-ML 2013
എന്നാല്‍, അവന്‍െറ വചനം പാലിക്കുന്നവനില്‍ സത്യമായും ദൈവസ്‌നേഹം പൂര്‍ണത പ്രാപിച്ചിരിക്കുന്നു. നാം അവനില്‍ വസിക്കുന്നെന്ന് ഇതില്‍ നിന്നു നാം അറിയുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ഒരാൾ ദൈവവചനം അനുസരിക്കുന്നെങ്കിൽ ദൈവത്തോടുള്ള സ്നേഹം വാസ്തവമായും അയാളിൽ പരിപൂർത്തിയിൽ എത്തിയിരിക്കുന്നു. നാം ദൈവത്തിൽ വസിക്കുന്നു എന്ന് ഇങ്ങനെ അറിയാം