1 John 2:7 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പ്രിയപ്പെട്ടവരേ, പുതിയ കല്പനയല്ല ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത്, പിന്നെയോ ആദിമുതല്‍ നിങ്ങള്‍ക്കുണ്ടായിരുന്ന പഴയ കല്പനയാണ്. ആ പഴയ കല്പന നിങ്ങള്‍ കേട്ട വചനമാകുന്നു.
Malayalam (ERV) WBTC Bible
എന്‍റെ പ്രിയ സ്നേഹിതരേ, പുതിയൊരു കല്പനയല്ല ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത്. ആദി മുതല്‍ക്കേ നിങ്ങള്‍ക്ക് ഉണ്ടായിരുന്ന അതേ കല്പനയാണ് ഞാന്‍ എഴുതുന്നത്. നേരത്തേ തന്നെ കേട്ട ഉപദേശമാണ് ഈ കല്പനകള്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പ്രിയമുള്ളവരേ, പുതിയോരു കല്പനയല്ല ആദിമുതൽ നിങ്ങൾക്കുള്ള പഴയ കല്പനയത്രേ ഞാൻ നിങ്ങൾക്കു എഴുതുന്നതു. ആ പഴയ കല്പന നിങ്ങൾ കേട്ട വചനം തന്നേ.
Malayalam 1992 MBSI
പ്രിയമുള്ളവരേ, പുതിയോരു കല്പനയല്ല ആദിമുതല്‍ നിങ്ങള്‍ക്കുള്ള പഴയ കല്പനയത്രേ ഞാന്‍ നിങ്ങള്‍ക്കു എഴുതുന്നതു. ആ പഴയ കല്പന നിങ്ങള്‍ കേട്ട വചനം തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പ്രിയമുള്ളവരേ, പുതിയൊരു കല്പനയല്ല ആദിമുതൽ നിങ്ങൾക്കുള്ള പഴയ കല്പനയത്രേ ഞാൻ നിങ്ങൾക്ക് എഴുതുന്നത്. ആ പഴയ കല്പന നിങ്ങൾ കേട്ട വചനം തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പ്രിയമുള്ളവരേ, പുതിയൊരു കല്പനയല്ല ആദിമുതല്‍ നിങ്ങള്‍ക്കുള്ള പഴയ കല്പനയത്രേ ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത്. ആ പഴയ കല്പന നിങ്ങള്‍ കേട്ട വചനംതന്നെ.
Malayalam Bible POC-ML 2013
പ്രിയപ്പെട്ടവരേ, ഒരു പുതിയ കല്‍പനയല്ല ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത്‌; ആരംഭം മുതല്‍ നിങ്ങള്‍ക്കു നല്‍കപ്പെട്ട പഴയ കല്‍പനതന്നെ. ആ പഴയ കല്‍പനയാകട്ടെ, നിങ്ങള്‍ ശ്രവിച്ചവചനം തന്നെയാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പ്രിയപ്പെട്ടവരേ, ഒരു പുതിയ കൽപ്പനയല്ല ഞാൻ നിങ്ങൾക്ക് എഴുതുന്നത്; ആരംഭംമുതൽ നിങ്ങൾക്ക് ഉണ്ടായിരുന്ന പഴയ കൽപ്പനതന്നെ. ഈ പഴയ കൽപ്പന നിങ്ങൾ കേട്ടിട്ടുള്ള വചനംതന്നെയാണ്.