1 John 3:12 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തിന്മയില്‍നിന്നു ജന്മമെടുത്ത് സ്വസഹോദരനെ വധിച്ച കയീനെപ്പോലെ നിങ്ങള്‍ ആകരുത്. കയീന്‍ തന്‍റെ സഹോദരനെ കൊന്നത് എന്തുകൊണ്ട്? തന്‍റെ പ്രവൃത്തി ദുഷ്ടവും സഹോദരന്‍റേത് നീതിനിഷ്ഠവും ആയതുകൊണ്ടത്രേ.
Malayalam (ERV) WBTC Bible
കയീനെപ്പോലാകരുത്. കയീന്‍ ദുഷ്ടനുള്ളവനാണ്. കയീന്‍ അവന്‍റെ സഹോദരനെ കൊന്നു. പക്ഷേ, എന്തിനാണ് കയീന്‍ സഹോദനെ കൊന്നത്? കയീന്‍ ചെയ്തത് ദുഷ്ടതയും അവന്‍റെ സഹോദരന്‍ ചെയ്ത കാര്യങ്ങള്‍ നല്ലതുമായിരുന്നു എന്നതാണ് കാരണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കയീൻ ദുഷ്ടനിൽനിന്നുള്ളവനായി സഹോദരനെ കൊന്നതുപോലെ അല്ല; അവനെ കൊല്ലുവാൻ സംഗതി എന്തു? തന്റെ പ്രവൃത്തി ദോഷവും സഹോദരന്റേതു നീതിയുമുള്ളതാകകൊണ്ടത്രേ.
Malayalam 1992 MBSI
കയീന്‍ ദുഷ്ടനില്‍നിന്നുള്ളവനായി സഹോദരനെ കൊന്നതുപോലെ അല്ല; അവനെ കൊല്ലുവാന്‍ സംഗതി എന്തു? തന്റെ പ്രവൃത്തി ദോഷവും സഹോദരന്റേതു നീതിയുമുള്ളതാകകൊണ്ടത്രേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കയീൻ ദുഷ്ടനിൽനിന്നുള്ളവനായും സഹോദരനെ കൊന്നതുപോലെയും ആകരുത്; അവനെ കൊല്ലുവാൻ സംഗതി എന്ത്? തന്റെ പ്രവൃത്തി ദോഷവും സഹോദരന്റേത് നീതിയുള്ളതും ആയിരുന്നതുകൊണ്ടത്രേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കയീന്‍ ദുഷ്ടനില്‍ നിന്നുള്ളവനായി സഹോദരനെ കൊന്നതുപോലെ അല്ല; അവനെ കൊല്ലുവാന്‍ സംഗതി എന്ത്? തന്‍റെ പ്രവൃത്തി ദോഷവും സഹോദരന്‍റേതു നീതിയുമുള്ളതാകകൊണ്ടത്രേ.
Malayalam Bible POC-ML 2013
തിന്‍മയുടെ സന്തതിയും സഹോദരനെ കൊന്നവനുമായ കായേനെപ്പോലെയാകരുത്‌. എന്തു കാരണത്താലാണ്‌ അവന്‍ സഹോദരനെ കൊന്നത്‌? തന്‍െറ പ്രവൃത്തികള്‍ ദുഷിച്ചതും തന്‍െറ സഹോദരന്‍െറ പ്രവൃത്തികള്‍ നീതിയുക്‌തവും ആയിരുന്നതുകൊണ്ടുതന്നെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സ്വസഹോദരനെ വധിച്ച പൈശാചികൻ കയീനെപ്പോലെ നിങ്ങൾ ആകരുത്; അയാൾ സഹോദരനെ വധിച്ചത് എന്തിന്? അവന്റെ പ്രവൃത്തി, ദോഷം നിറഞ്ഞതും സഹോദരന്റേത് നീതിയുക്തവും ആയിരുന്നതുകൊണ്ടാണ്.