1 John 4:13 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തന്‍റെ സ്വന്തം ആത്മാവിനെ ദൈവം നമുക്കു നല്‌കിയിരിക്കുന്നതുകൊണ്ട് നാം ദൈവത്തില്‍ വസിക്കുകയും ദൈവം നമ്മില്‍ വസിക്കുകയും ചെയ്യുന്നു എന്നും നാം അറിയുന്നു.
Malayalam (ERV) WBTC Bible
നമുക്കറിയാം ദൈവം നമ്മിലും നാം അവനിലും ജീവിക്കുന്നു എന്ന്. ഇത് നമുക്കറിയാന്‍ സാധിക്കുന്നത് ദൈവം അവന്‍റെ ആത്മാവിനെ നമുക്കു തന്നതുകൊണ്ടാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നാം അവനിലും അവൻ നമ്മിലും വസിക്കുന്നു എന്നു അവൻ തന്റെ ആത്മാവിനെ തന്നതിനാൽ നാം അറിയുന്നു.
Malayalam 1992 MBSI
നാം അവനിലും അവന്‍ നമ്മിലും വസിക്കുന്നു എന്നു അവന്‍ തന്റെ ആത്മാവിനെ തന്നതിനാല്‍ നാം അറിയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ തന്റെ ആത്മാവിനെ നമുക്ക് തന്നതിനാൽ നാം അവനിലും അവൻ നമ്മിലും വസിക്കുന്നു എന്ന് നാം അറിയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നാം അവനിലും അവന്‍ നമ്മിലും വസിക്കുന്നു എന്ന് അവന്‍ തന്‍റെ ആത്മാവിനെ തന്നതിനാല്‍ നാം അറിയുന്നു.
Malayalam Bible POC-ML 2013
ദൈവം തന്‍െറ ആത്‌മാവിനെ നമുക്കു തന്നിരിക്കുന്നതിനാല്‍ നാം ദൈവത്തിലും ദൈവം നമ്മിലും വസിക്കുന്നു എന്നു നാം അറിയുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നാം ദൈവത്തിലും അവിടന്ന് നമ്മിലും വസിക്കുന്നെന്നു നമുക്കു നിശ്ചയമുണ്ട്: ദൈവം തന്റെ ആത്മാവിനെ നമുക്കു നൽകിയിരിക്കുന്നല്ലോ.