1 John 4:5 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ ലോകത്തിനുള്ളവരാകയാല്‍ ലൗകികമായ കാര്യങ്ങളാണു സംസാരിക്കുന്നത്. ലോകം അവരെ ശ്രദ്ധിക്കുന്നു.
Malayalam (ERV) WBTC Bible
വ്യാജപ്രവാചകര്‍ ലോകത്തിന്‍റെതാണ്. അതുകൊണ്ട് അവര്‍ പറയുന്ന കാര്യങ്ങളും ലോകത്തില്‍ നിന്നുള്ളതാണ്. ലോകമാകട്ടെ അവര്‍ പറയുന്നതു ശ്രദ്ധിക്കുകയും ചെയ്യുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ലൗകികന്മാർ ആകയാൽ ലൗകികമായതു സംസാരിക്കുന്നു; ലോകം അവരുടെ വാക്കു കേൾക്കുന്നു.
Malayalam 1992 MBSI
അവര്‍ ലൌകികന്മാര്‍ ആകയാല്‍ ലൌകികമായതു സംസാരിക്കുന്നു; ലോകം അവരുടെ വാക്കു കേള്‍ക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ലോകത്തിനുള്ളവർ ആകുന്നു, അതുകൊണ്ട് അവർ ലോകത്തിലുള്ളത് സംസാരിക്കുന്നു; ലോകം അവരെ ശ്രദ്ധിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ ലൗകികന്മാര്‍ ആകയാല്‍ ലൗകികമായതു സംസാരിക്കുന്നു; ലോകം അവരുടെ വാക്കു കേള്‍ക്കുന്നു.
Malayalam Bible POC-ML 2013
അവര്‍ ലോകത്തിന്‍േറതാണ്‌; അതുകൊണ്ട്‌, അവര്‍ പറയുന്നതു ലൗകികവുമാണ്‌; ലോകം അവരുടെ വാക്കു ശ്രദ്‌ധിക്കുകയും ചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ലോകത്തിൽനിന്നുള്ളവർ ആയതിനാൽ അവർ ലൗകികമായി സംസാരിക്കുന്നു. ലോകം അവരെ ശ്രദ്ധിക്കുന്നു.