1 John 5:10 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവപുത്രനില്‍ വിശ്വസിക്കുന്നവന്‍റെ ഉള്ളില്‍ത്തന്നെ ആ സാക്ഷ്യമുണ്ട്. ദൈവത്തെ വിശ്വസിക്കാത്തവന്‍, ദൈവം തന്‍റെ പുത്രനെക്കുറിച്ചു നല്‌കിയ സാക്ഷ്യം വിശ്വസിക്കാത്തതുകൊണ്ട് ദൈവത്തെ അസത്യവാദിയാക്കുന്നു.
Malayalam (ERV) WBTC Bible
ദൈവപുത്രനില്‍ വിശ്വാസമര്‍പ്പിച്ചവനില്‍ ദൈവം നമ്മോടു പറഞ്ഞ സത്യം ഉണ്ട്. ദൈവത്തെ വിശ്വസിക്കാത്തവന്‍ ദൈവത്തെ നുണയനാക്കുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍ ദൈവം തന്‍റെ മകനെക്കുറിച്ചു
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവപുത്രനിൽ വിശ്വസിക്കുന്നവന്നു ഉള്ളിൽ ആ സാക്ഷ്യം ഉണ്ടു. ദൈവത്തെ വിശ്വസിക്കാത്തവൻ ദൈവം തന്റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കയാൽ അവനെ അസത്യവാദിയാക്കുന്നു.
Malayalam 1992 MBSI
ദൈവപുത്രനില്‍ വിശ്വസിക്കുന്നവന്നു ഉള്ളില്‍ ആ സാക്ഷ്യം ഉണ്ടു. ദൈവത്തെ വിശ്വസിക്കാത്തവന്‍ ദൈവം തന്റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കയാല്‍ അവനെ അസത്യവാദിയാക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവപുത്രനിൽ വിശ്വസിക്കുന്നവന് ഉള്ളിൽ ആ സാക്ഷ്യം ഉണ്ട്. ദൈവത്തെ വിശ്വസിക്കാത്തവൻ ദൈവം തന്റെ പുത്രനെക്കുറിച്ച് പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കകൊണ്ട് അവനെ നുണയനാക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവപുത്രനില്‍ വിശ്വസിക്കുന്നവന് ഉള്ളില്‍ ആ സാക്ഷ്യം ഉണ്ട്. ദൈവത്തെ വിശ്വസിക്കാത്തവന്‍ ദൈവം തന്‍റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കയാല്‍ അവനെ അസത്യവാദിയാക്കുന്നു.
Malayalam Bible POC-ML 2013
ദൈവപുത്രനില്‍ വിശ്വസിക്കുന്നവന്‌ അവനില്‍ത്തന്നെ സാക്‌ഷ്യമുണ്ട്‌. ദൈവത്തെ വിശ്വസിക്കാത്തവന്‍, ദൈവം തന്‍െറ പുത്രനെക്കുറിച്ച്‌ നല്‍കിയ സാക്‌ഷ്യം വിശ്വസിക്കായ്‌കകൊണ്ട്‌ അവിടുത്തെ കള്ളം പറയുന്നവനാക്കിയിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവപുത്രനിൽ വിശ്വസിക്കുന്നവരെല്ലാം ഈ സാക്ഷ്യം അംഗീകരിക്കുന്നു. ദൈവത്തിൽ വിശ്വസിക്കാത്തവർ അവിടത്തെ അസത്യവാദിയാക്കുന്നു. കാരണം, ദൈവം സ്വപുത്രനെക്കുറിച്ചു നൽകിയ സാക്ഷ്യം അവർ വിശ്വസിച്ചിട്ടില്ല.