1 John 5:13 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ക്ക് അനശ്വരജീവനുണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിന്, ദൈവപുത്രന്‍റെ നാമത്തില്‍ വിശ്വസിക്കുന്നവരായ നിങ്ങള്‍ക്ക് ഞാന്‍ ഇതെഴുതുന്നു.
Malayalam (ERV) WBTC Bible
ദൈവപുത്രനില്‍ വസിക്കുന്ന നിങ്ങള്‍ക്കാണ് ഞാന്‍ ഈ കത്തെഴുതുന്നത്. ഇപ്പോള്‍ നിങ്ങള്‍ക്കു നിത്യജീവനുണ്ട് എന്നറിയണമെന്നതുകൊണ്ട് ഞാനിതെഴുതുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു ഞാൻ ഇതു എഴുതിയിരിക്കുന്നതു നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിന്നു തന്നേ.
Malayalam 1992 MBSI
ദൈവപുത്രന്റെ നാമത്തില്‍ വിശ്വസിക്കുന്ന നിങ്ങള്‍ക്കു ഞാന്‍ ഇതു എഴുതിയിരിക്കുന്നതു നിങ്ങള്‍ക്കു നിത്യജീവന്‍ ഉണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിന്നു തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്ക് നിത്യജീവൻ ഉണ്ടെന്ന് നിങ്ങൾ അറിയേണ്ടതിന് ഞാൻ ഇത് നിങ്ങൾക്ക് എഴുതിയിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവപുത്രന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന നിങ്ങള്‍ക്കു ഞാന്‍ ഇത് എഴുതിയിരിക്കുന്നതു നിങ്ങള്‍ക്കു നിത്യജീവന്‍ ഉണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിനു തന്നെ.
Malayalam Bible POC-ML 2013
ഞാന്‍ ഇവയെല്ലാം എഴുതിയതു ദൈവപുത്രന്‍െറ നാമത്തില്‍ വിശ്വസിക്കുന്ന നിങ്ങള്‍ക്കു നിത്യജീവനുണ്ട് എന്നു നിങ്ങള്‍ അറിയേണ്ടതിനാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിനാണ് ഞാൻ ഇത് എഴുതുന്നത്.