1 John 5:16 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരു സഹോദരന്‍ മരണകരമല്ലാത്ത പാപം ചെയ്യുന്നതായി ആരെങ്കിലും കണ്ടാല്‍ അവന്‍ ആ സഹോദരനുവേണ്ടി പ്രാര്‍ഥിക്കട്ടെ. മരണകരമല്ലാത്ത പാപം ചെയ്യുന്നവര്‍ക്കു ദൈവം ജീവന്‍ പ്രദാനം ചെയ്യും. എന്നാല്‍ മരണകരമായ പാപമുണ്ട്. അതിനുവേണ്ടി പ്രാര്‍ഥിക്കണമെന്നു ഞാന്‍ പറയുന്നില്ല.
Malayalam (ERV) WBTC Bible
തന്‍റെ സഹോദരനോ സഹോദരിയോ പാപം (നിത്യമരണത്തിലേക്കു നയിക്കാത്ത പാപം)ചെയ്യുന്നതു ഒരുവന്‍ കാണുന്നു എന്നു വിചാരിക്കുക. അപ്പോള്‍ അവന്‍ പാപം ചെയ്യുന്ന സഹോദരനുവേണ്ടിയോ സഹോദരിക്കുവേണ്ടിയോ പ്രാര്‍ത്ഥിക്കണം. അപ്പോള്‍ ദൈവം ആ സഹോദരനോ സഹോദരിക്കോ ജീവന്‍ നല്‍കും. നിത്യമരണത്തിലേക്കു നയിക്കാത്ത പാപം ചെയ്യുന്നവനെപ്പറ്റിയാണ് ഞാന്‍ സംസാരിക്കുന്നത്. മരണത്തിലേക്കു നയിക്കുന്ന പാപവും ഉണ്ട്. ആ പാപത്തെക്കുറിച്ച് പ്രാര്‍ത്ഥിക്കണമെന്ന് ഞാന്‍ അര്‍ത്ഥമാക്കുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സഹോദരൻ മരണത്തിന്നല്ലാത്ത പാപം ചെയ്യുന്നതു ആരെങ്കിലും കണ്ടാൽ അപേക്ഷിക്കാം; ദൈവം അവന്നു ജീവനെ കൊടുക്കും; മരണത്തിന്നല്ലാത്ത പാപം ചെയ്യുന്നവർക്കു തന്നേ; മരണത്തിന്നുള്ള പാപം ഉണ്ടു; അതിനെക്കുറിച്ചു അപേക്ഷിക്കേണം എന്നു ഞാൻ പറയുന്നില്ല.
Malayalam 1992 MBSI
സഹോദരന്‍ മരണത്തിന്നല്ലാത്ത പാപം ചെയ്യുന്നതു ആരെങ്കിലും കണ്ടാല്‍ അപേക്ഷിക്കാം; ദൈവം അവന്നു ജീവനെ കൊടുക്കും; മരണത്തിന്നല്ലാത്ത പാപം ചെയ്യുന്നവകൂ തന്നേ; മരണത്തിന്നുള്ള പാപം ഉണ്ടു; അതിനെക്കുറിച്ചു അപേക്ഷിക്കേണം എന്നു ഞാന്‍ പറയുന്നില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സഹോദരൻ മരണത്തിനല്ലാത്ത പാപം ചെയ്യുന്നത് ആരെങ്കിലും കണ്ടാൽ പ്രാർത്ഥിക്കാം; ദൈവം അവന് ജീവനെ കൊടുക്കും; മരണത്തിനല്ലാത്ത പാപം ചെയ്യുന്നവർക്ക് തന്നെ; മരണത്തിനുള്ള പാപം ഉണ്ട്; അവൻ അതിനെക്കുറിച്ച് അപേക്ഷിക്കണം എന്ന് ഞാൻ പറയുന്നില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സഹോദരന്‍ മരണത്തിനല്ലാത്ത പാപം ചെയ്യുന്നത് ആരെങ്കിലും കണ്ടാല്‍ അപേക്ഷിക്കാം; ദൈവം അവനു ജീവനെ കൊടുക്കും; മരണത്തിനല്ലാത്ത പാപം ചെയ്യുന്നവര്‍ക്കുതന്നെ; മരണത്തിനുള്ള പാപം ഉണ്ട്; അതിനെക്കുറിച്ച് അപേക്ഷിക്കേണം എന്നു ഞാന്‍ പറയുന്നില്ല.
Malayalam Bible POC-ML 2013
മരണത്തിനര്‍ഹമല്ലാത്ത പാപം സഹോദരന്‍ ചെയ്യുന്നത് ഒരുവന്‍ കണ്ടാല്‍ അവന്‍ പ്രാര്‍ഥിക്കട്ടെ. അവനു ദൈവം ജീവന്‍ നല്‍കും. മരണാര്‍ഹമല്ലാത്ത പാപം ചെയ്യുന്നവര്‍ക്കു മാത്രമാണിത്. മരണാര്‍ഹമായ പാപമുണ്ട്. അതെപ്പറ്റി പ്രാര്‍ഥിക്കണമെന്നു ഞാന്‍ പറയുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സഹോദരങ്ങളിൽ ഒരാൾ മരണകാരണമല്ലാത്ത പാപംചെയ്യുന്നതു കണ്ടാൽ നിങ്ങൾ അയാൾക്കുവേണ്ടി അപേക്ഷിക്കുക; മരണകാരണം അല്ലാത്ത പാപംചെയ്യുന്ന വ്യക്തിക്ക് ദൈവം ജീവൻ നൽകും. മരണകാരണമായ പാപവും ഉണ്ട്. നിങ്ങൾ അതിനുവേണ്ടി പ്രാർഥിക്കണമെന്നു ഞാൻ പറയുന്നില്ല.