1 John 5:6 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സ്നാപനത്തിലൂടെയും ക്രൂശില്‍ ചൊരിഞ്ഞ രക്തത്തിലൂടെയും വെളിപ്പെട്ടവനാണ് യേശുക്രിസ്തു. ജലത്തിലൂടെ മാത്രമല്ല, ജലത്തിലൂടെയും രക്തത്തിലൂടെയും തന്നെ.
Malayalam (ERV) WBTC Bible
വന്നവന്‍ യേശുക്രിസ്തു ആണ്. രക്തവും ജലവും കൊണ്ടാണ് യേശു വന്നത്. ജലത്താല്‍ മാത്രമല്ല യേശു വന്നത്. അല്ല, ജലത്താലും രക്തത്താലും വന്നു. ആത്മാവ് ഇതു ശരിയാണെന്നു നമ്മോടു പറയുകയും ചെയ്യുന്നു. ആത്മാവ് സത്യമാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജലത്താലും രക്തത്താലും വന്നവൻ ഇവൻ ആകുന്നു: യേശുക്രിസ്തു തന്നേ; ജലത്താൽ മാത്രമല്ല, ജലത്താലും രക്തത്താലും തന്നേ.
Malayalam 1992 MBSI
ജലത്താലും രക്തത്താലും വന്നവന്‍ ഇവന്‍ ആകുന്നുയേശുക്രിസ്തു തന്നേ; ജലത്താല്‍ മാത്രമല്ല, ജലത്താലും രക്തത്താലും തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ജലത്താലും രക്തത്താലും വന്നവൻ ഇവൻ ആകുന്നു: യേശുക്രിസ്തു തന്നെ; ജലത്താൽ മാത്രമല്ല, ജലത്താലും രക്തത്താലും തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ജലത്താലും രക്തത്താലും വന്നവന്‍ ഇവന്‍ ആകുന്നു: യേശുക്രിസ്തു തന്നെ; ജലത്താല്‍ മാത്രമല്ല, ജലത്താലും രക്തത്താലും തന്നെ.
Malayalam Bible POC-ML 2013
ജലത്താലും രക്‌തത്താലും വന്നവന്‍ ഇവനാണ്‌ വ യേശുക്രിസ്‌തു. ജലത്താല്‍ മാത്രമല്ല, ജലത്താലും രക്‌തത്താലുമാണ്‌ അവന്‍ വന്നത്‌. ആത്‌മാവാണ്‌ സാക്‌ഷ്യം നല്‍കുന്നത്‌. ആത്‌മാവ്‌ സത്യമാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശുക്രിസ്തു എന്ന ഒരാൾമാത്രമാണ് വെള്ളത്താലും രക്തത്താലും വന്നത്. അവിടന്ന് വന്നത് വെള്ളത്താൽമാത്രമല്ല, വെള്ളത്താലും രക്തത്താലുമാണ്. ഇക്കാര്യത്തിന് സാക്ഷ്യം നൽകുന്നത് ആത്മാവാണ്; അവിടന്ന് സത്യമാണ്.