1 Kings 1:17 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവള്‍ പറഞ്ഞു: “എന്‍റെ യജമാനനേ, എന്‍റെ മകന്‍ ശലോമോന്‍ അങ്ങേക്കു ശേഷം രാജാവായി അങ്ങയുടെ സിംഹാസനത്തില്‍ വാണരുളുമെന്ന് അങ്ങയുടെ ദൈവമായ സര്‍വേശ്വരന്‍റെ നാമത്തില്‍ അങ്ങ് എന്നോടു സത്യം ചെയ്തിരുന്നല്ലോ;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൾ അവനോടു പറഞ്ഞതു: എന്റെ യജമാനനേ, നിന്റെ മകൻ ശലോമോൻ എന്റെ അനന്തരവനായി വാണു എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു നീ നിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ അടിയനോടു സത്യം ചെയ്തുവല്ലോ.
Malayalam 1992 MBSI
അവള്‍ അവനോടു പറഞ്ഞതുഎന്റെ യജമാനനേ, നിന്റെ മകന്‍ ശലോമോന്‍ എന്റെ അനന്തരവനായി വാണു എന്റെ സിംഹാസനത്തില്‍ ഇരിക്കും എന്നു നീ നിന്റെ ദൈവമായ യഹോവയുടെ നാമത്തില്‍ അടിയനോടു സത്യം ചെയ്തുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൾ അവനോട് പറഞ്ഞത്: എന്റെ യജമാനനേ, നിന്റെ മകൻ ശലോമോൻ എനിക്ക് ശേഷം രാജാവായി വാണ് എന്റെ സിംഹാസനത്തിൽ ഇരിക്കും എന്ന് നീ നിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ഈ ദാസിയോട് സത്യം ചെയ്തിട്ടുണ്ടല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവള്‍ അവനോടു പറഞ്ഞത്: എന്റെ യജമാനനേ, നിന്റെ മകന്‍ ശലോമോന്‍ എന്റെ അനന്തരവനായി വാണ് എന്റെ സിംഹാസനത്തിൽ ഇരിക്കും എന്ന് നീ നിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ അടിയനോട് സത്യം ചെയ്തുവല്ലോ.
Malayalam Bible POC-ML 2013
അവള്‍ പറഞ്ഞു:യജമാനനേ, എന്‍െറ മകന്‍ സോളമന്‍ അങ്ങേക്കുശേഷം സിംഹാസനത്തില്‍ ഉപവിഷ്‌ടനാകുമെന്ന് ദൈവമായ കര്‍ത്താവിന്‍െറ നാമത്തില്‍ അങ്ങ് എന്നോടു സത്യം ചെയ്‌തിരുന്നല്ലോ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവൾ രാജാവിനോടു പറഞ്ഞു: “എന്റെ യജമാനനായ രാജാവേ, ‘അങ്ങയുടെ മകനായ ശലോമോൻ അങ്ങേക്കുശേഷം രാജാവായി വാഴുമെന്നും അവൻ അങ്ങയുടെ സിംഹാസനത്തിൽ ഇരിക്കുമെന്നും ഈ ദാസിയോട് അങ്ങയുടെ ദൈവമായ യഹോവയുടെ നാമത്തിൽ ആണയിട്ടു പറഞ്ഞിരുന്നല്ലോ!’