1 Kings 1:24 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പ്രവാചകന്‍ രാജാവിനോടു ചോദിച്ചു: “എന്‍റെ യജമാനനായ രാജാവേ, അങ്ങയുടെ പിന്‍ഗാമിയായി അങ്ങയുടെ സിംഹാസനത്തിലിരുന്ന് അദോനിയാ രാജഭരണം നടത്തും എന്ന് അങ്ങു പ്രഖ്യാപിച്ചിട്ടുണ്ടോ?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നാഥാൻ പറഞ്ഞതെന്തെന്നാൽ: യജമാനനായ രാജാവേ, അദോനീയാവു എന്റെ അനന്തരവനായി വാണു എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു നീ കല്പിച്ചിട്ടുണ്ടോ?
Malayalam 1992 MBSI
നാഥാന്‍ പറഞ്ഞതെന്തെന്നാല്‍യജമാനനായ രാജാവേ, അദോനീയാവു എന്റെ അനന്തരവനായി വാണു എന്റെ സിംഹാസനത്തില്‍ ഇരിക്കും എന്നു നീ കല്പിച്ചിട്ടുണ്ടോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നാഥാൻ പറഞ്ഞതെന്തെന്നാൽ: “യജമാനനായ രാജാവേ, അദോനീയാവ് രാജാവായി വാണ് എന്റെ സിംഹാസനത്തിൽ ഇരിക്കും” എന്ന് നീ കല്പിച്ചിട്ടുണ്ടോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നാഥാന്‍ പറഞ്ഞതെന്തെന്നാൽ: യജമാനനായ രാജാവേ, അദോനീയാവ് എന്‍റെ അനന്തരവനായി വാണ് എന്‍റെ സിംഹാസനത്തിൽ ഇരിക്കും എന്നു നീ കല്പിച്ചിട്ടുണ്ടോ?
Malayalam Bible POC-ML 2013
അവന്‍ രാജാവിനോടു ചോദിച്ചു: എന്‍െറ യജമാനനായരാജാവേ, അദോനിയാ അങ്ങയുടെ പിന്‍ഗാമിയായി ഭരിക്കണമെന്നും അവനാണ്‌ അങ്ങയുടെ സിംഹാസനത്തില്‍ ഉപവിഷ്‌ടനാകേണ്ടതെന്നും അങ്ങു കല്‍പിച്ചിട്ടുണ്ടോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നാഥാൻ രാജാവിനോട്: “യജമാനനായ രാജാവേ! അങ്ങേക്കുശേഷം അദോനിയാവ് രാജാവായിരിക്കുമെന്നും അങ്ങയുടെ സിംഹാസനത്തിൽ ഇരിക്കുമെന്നും അങ്ങ് പ്രഖ്യാപിച്ചിട്ടുണ്ടോ?