1 Kings 1:30 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്‍റെ മകന്‍ ശലോമോന്‍ എന്‍റെ കാലശേഷം സിംഹാസനസ്ഥനായി രാജ്യഭരണം നടത്തുമെന്ന് ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ ചെയ്തിരുന്ന പ്രതിജ്ഞ ഇന്നു ഞാന്‍ നിറവേറ്റും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ മകനായ ശലോമോൻ എന്റെ അനന്തരവനായി വാണു എനിക്കു പകരം എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു ഞാൻ നിന്നോടു യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ സത്യംചെയ്തതുപോലെ തന്നേ ഞാൻ ഇന്നു നിവർത്തിക്കും എന്നു സത്യംചെയ്തു പറഞ്ഞു.
Malayalam 1992 MBSI
നിന്റെ മകനായ ശലോമോന്‍ എന്റെ അനന്തരവനായി വാണു എനിക്കു പകരം എന്റെ സിംഹാസനത്തില്‍ ഇരിക്കും എന്നു ഞാന്‍ നിന്നോടു യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തില്‍ സത്യംചെയ്തതുപോലെ തന്നേ ഞാന്‍ ഇന്നു നിവര്‍ത്തിക്കും എന്നു സത്യംചെയ്തു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ മകനായ ശലോമോൻ എന്റെ കാലശേഷം വാണ് എനിക്ക് പകരം എന്റെ സിംഹാസനത്തിൽ ഇരിക്കും എന്ന് ഞാൻ നിന്നോട് യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ സത്യംചെയ്തതുപോലെ തന്നേ ഞാൻ ഇന്ന് നിവർത്തിക്കും”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ മകനായ ശലോമോന്‍ എന്റെ അനന്തരവനായി വാണ് എനിക്കു പകരം എന്റെ സിംഹാസനത്തിൽ ഇരിക്കും എന്ന് ഞാന്‍ നിന്നോട് യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ സത്യം ചെയ്തതുപോലെതന്നെ ഞാന്‍ ഇന്നു നിവര്‍ത്തിക്കും എന്നു സത്യം ചെയ്തു പറഞ്ഞു.
Malayalam Bible POC-ML 2013
നിന്‍െറ മകനായ സോളമന്‍ എനിക്കുശേഷം എന്‍െറ സിംഹാസനത്തില്‍ വാഴുമെന്ന് ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവിന്‍െറ നാമത്തില്‍ നിന്നോടു ഞാന്‍ സത്യംചെയ്‌തിട്ടുള്ളതനുസരിച്ച് ഇന്നു ഞാന്‍ പ്രവര്‍ത്തിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ നിന്നോടു ശപഥംചെയ്തു പറഞ്ഞകാര്യം ഞാൻ ഇന്നു നിർവഹിക്കുന്നതാണ്. നിന്റെ മകനായ ശലോമോൻ എനിക്കുശേഷം രാജാവായിരിക്കും; അവൻ എനിക്കുപകരം എന്റെ സിംഹാസനത്തിൽ ഇരിക്കുന്നതുമാണ്.”