1 Kings 1:35 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിനുശേഷം നിങ്ങള്‍ അവന്റെ പിന്നാലെ വരണം. അവന്‍ വന്ന് എന്‍റെ സിംഹാസനത്തിലിരുന്ന് എനിക്കു പകരം ഭരണം നടത്തട്ടെ. ഇസ്രായേലിന്‍റെയും യെഹൂദായുടെയും ഭരണാധികാരിയായി ഞാന്‍ അവനെ നിയമിച്ചിരിക്കുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്റെശേഷം നിങ്ങൾ അവന്റെ പിന്നാലെ വരുവിൻ; അവൻ വന്നു എന്റെ സിംഹാസനത്തിൽ ഇരുന്നു എനിക്കു പകരം വാഴേണം; യിസ്രായേലിന്നും യെഹൂദെക്കും പ്രഭുവായിരിക്കേണ്ടതിന്നു ഞാൻ അവനെ നിയമിച്ചിരിക്കുന്നു.
Malayalam 1992 MBSI
അതിന്റെശേഷം നിങ്ങള്‍ അവന്റെ പിന്നാലെ വരുവിന്‍; അവന്‍ വന്നു എന്റെ സിംഹാസനത്തില്‍ ഇരുന്നു എനിക്കു പകരം വാഴേണം; യിസ്രായേലിന്നും യെഹൂദെക്കും പ്രഭുവായിരിക്കേണ്ടതിന്നു ഞാന്‍ അവനെ നിയമിച്ചിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന്റെശേഷം നിങ്ങൾ അവന്റെ പിന്നാലെ വരുവിൻ; അവൻ വന്ന് എന്റെ സിംഹാസനത്തിൽ ഇരുന്ന് എനിക്ക് പകരം വാഴേണം; യിസ്രായേലിനും യെഹൂദെക്കും രാജാവായിരിക്കേണ്ടതിന് ഞാൻ അവനെ നിയമിച്ചിരിക്കുന്നു.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന്‍റെശേഷം നിങ്ങള്‍ അവന്റെ പിന്നാലെ വരുവിന്‍; അവന്‍ വന്ന് എന്റെ സിംഹാസനത്തിൽ ഇരുന്ന് എനിക്കു പകരം വാഴേണം; യിസ്രായേലിനും യെഹൂദായ്ക്കും പ്രഭുവായിരിക്കേണ്ടതിന് ഞാന്‍ അവനെ നിയമിച്ചിരിക്കുന്നു.
Malayalam Bible POC-ML 2013
അതിനുശേഷം നിങ്ങള്‍ അവന്‍െറ പിന്നാലെ പോരുക. അവന്‍ വന്ന് എന്‍െറ സിംഹാസനത്തിലിരുന്ന് എനിക്കു പകരം ഭരണം നടത്തട്ടെ; ഇസ്രായേലിന്‍െറയും യൂദായുടെയും അധിപനായി അവനെ ഞാന്‍ നിയമിച്ചിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം നിങ്ങൾ അവനെ അകമ്പടിയായി ഇവിടെ കൊണ്ടുവരിക. അവൻ എന്റെ സിംഹാസനത്തിൽ ഇരിക്കും; അവൻ എനിക്കുപകരം രാജാവായി വാഴും. ഞാൻ അവനെ ഇസ്രായേലിനും യെഹൂദയ്ക്കും ഭരണാധികാരിയായി നിയമിച്ചിരിക്കുന്നു.”