1 Kings 1:42 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അയാള്‍ സംസാരിച്ചുകൊണ്ടിരിക്കെത്തന്നെ അബ്യാഥാര്‍പുരോഹിതന്‍റെ പുത്രന്‍ യോനാഥാന്‍ അവിടെ എത്തി. അദോനിയാ പറഞ്ഞു: “അകത്തു വരിക; നല്ലവനായ നീ സദ്‍വാര്‍ത്ത ആയിരിക്കുമല്ലോ കൊണ്ടുവരുന്നത്.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ പറയുമ്പോൾ തന്നേ ഇതാ, പുരോഹിതനായ അബ്യാഥാരിന്റെ മകൻ യോനാഥാൻ വരുന്നു; അദോനീയാവു അവനോടു: അകത്തുവരിക; നീ യോഗ്യപുരുഷൻ; നീ നല്ലവർത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.
Malayalam 1992 MBSI
അവന്‍ പറയുമ്പോള്‍ തന്നേ ഇതാ, പുരോഹിതനായ അബ്യാഥാരിന്റെ മകന്‍ യോനാഥാന്‍ വരുന്നു; അദോനീയാവു അവനോടുഅകത്തുവരിക; നീ യോഗ്യപുരുഷന്‍; നീ നല്ലവര്‍ത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ അബ്യാഥാർ പുരോഹിതന്റെ മകൻ യോനാഥാൻ വന്നെത്തി; അദോനീയാവ് അവനോട് “യോഗ്യനായ പുരുഷാ അകത്തുവരിക; നല്ല വർത്തമാനം കൊണ്ടുവന്നാലും” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ പറയുമ്പോള്‍തന്നെ ഇതാ, പുരോഹിതനായ അബ്യാഥാരിന്റെ മകന്‍ യോനാഥാന്‍ വരുന്നു; അദോനീയാവ് അവനോട്: അകത്തു വരിക; നീ യോഗ്യപുരുഷന്‍; നീ നല്ല വര്‍ത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവര്‍ സംസാരിച്ചുകൊണ്ടിരിക്കേ പുരോഹിതന്‍ അബിയാഥറിന്‍െറ മകന്‍ ജോനാഥാന്‍ അവിടെ വന്നു. അദോനിയാ അവനോടു പറഞ്ഞു: വരുക; ധീരനായ നീ സദ്വാര്‍ത്തയും കൊണ്ടായിരിക്കുമല്ലോ വരുന്നത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ അബ്യാഥാർപുരോഹിതന്റെ മകനായ യോനാഥാൻ വന്നെത്തി. ഉടനെതന്നെ അദോനിയാവു പറഞ്ഞു: “വരൂ! കയറിവരൂ! നിന്നെപ്പോലെ ആദരണീയനായ ഒരുവൻ കൊണ്ടുവരുന്നതു തീർച്ചയായും നല്ല വാർത്തയായിരിക്കും.”