1 Kings 1:44 — Compare Translations

6 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജാവ് സാദോക്ക്പുരോഹിതനെയും നാഥാന്‍പ്രവാചകനെയും യഹോയാദയുടെ പുത്രനായ ബെനായായെയും തന്‍റെ അംഗരക്ഷകരായ ക്രേത്യരെയും പെലേത്യരെയും അദ്ദേഹത്തിന്‍റെ കൂടെ അയച്ചു; അവര്‍ അദ്ദേഹത്തെ രാജാവിന്‍റെ കോവര്‍കഴുതപ്പുറത്താണ് എഴുന്നള്ളിച്ചത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രാജാവു സാദോക്പുരോഹിതനെയും നാഥാൻപ്രവാചകനെയും യെഹോയാദയുടെ മകനായ ബെനായാവെയും ക്രേത്യരെയും പ്ലേത്യരെയും അവനോടുകൂടെ അയച്ചു. അവർ അവനെ രാജാവിന്റെ കോവർകഴുതപ്പുറത്തു കയറ്റി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രാജാവ് സാദോക്പുരോഹിതനെയും നാഥാൻപ്രവാചകനെയും യെഹോയാദയുടെ മകൻ ബെനായാവെയും ക്രേത്യരെയും പ്ലേത്യരെയും അവനോടുകൂടെ അയച്ചു. അവർ അവനെ രാജാവിന്റെ കോവർകഴുതപ്പുറത്ത് കയറ്റി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രാജാവ് സാദോക്പുരോഹിതനെയും നാഥാന്‍പ്രവാചകനെയും യെഹോയാദയുടെ മകനായ ബെനായാവെയും ക്രേത്യരെയും പ്ലേത്യരെയും അവനോടുകൂടെ അയച്ചു. അവര്‍ അവനെ രാജാവിന്‍റെ കോവര്‍കഴുതപ്പുറത്തു കയറ്റി.
Malayalam Bible POC-ML 2013
പുരോഹിതന്‍ സാദോക്കിനെയും പ്രവാചകന്‍ നാഥാനെയുംയഹോയാദായുടെ മകന്‍ ബനായായെയും കെറേത്യരെയും പെലേത്യരെയും രാജാവ്‌ അവനോടൊപ്പം അയച്ചിട്ടുണ്ട്‌. അവര്‍ അവനെ രാജാവിന്‍െറ കോവര്‍കഴുതയുടെ പുറത്താണ്‌ എഴുന്നള്ളിച്ചത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാജാവ് അദ്ദേഹത്തോടൊപ്പം പുരോഹിതനായ സാദോക്കിനെയും പ്രവാചകനായ നാഥാനെയും യെഹോയാദായുടെ മകനായ ബെനായാവെയും കെരീത്യരെയും പ്ളേത്യരെയും അയച്ചു. അവർ അദ്ദേഹത്തെ രാജാവിന്റെ കോവർക്കഴുതപ്പുറത്തു കയറ്റി.