1 Kings 1:48 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജാവ് കിടക്കയില്‍ ഇരുന്നുതന്നെ ദൈവത്തെ വണങ്ങി ഇങ്ങനെ പ്രാര്‍ഥിച്ചു. എന്‍റെ സന്തതികളിലൊരുവന്‍ സിംഹാസനത്തിലിരിക്കുന്നത് എനിക്കു കാണാന്‍ ഇടയാക്കിയ ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ വാഴ്ത്തപ്പെടുമാറാകട്ടെ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രാജാവു തന്റെ കട്ടിലിന്മേൽ നമസ്കരിച്ചു: ഇന്നു എന്റെ സിംഹാസനത്തിൽ എന്റെ സന്തതി ഇരിക്കുന്നതു എന്റെ കണ്ണുകൊണ്ടു കാണ്മാൻ സംഗതി വരുത്തിയ യിസ്രായേലിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.
Malayalam 1992 MBSI
രാജാവു തന്റെ കട്ടിലിന്മേല്‍ നമസ്കരിച്ചുഇന്നു എന്റെ സിംഹാസനത്തില്‍ എന്റെ സന്തതി ഇരിക്കുന്നതു എന്റെ കണ്ണുകൊണ്ടു കാണ്മാന്‍ സംഗതി വരുത്തിയ യിസ്രായേലിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രാജാവ് തന്റെ കട്ടിലിന്മേൽ നമസ്കരിച്ച്: “ഇന്ന് എന്റെ സിംഹാസനത്തിൽ എന്റെ സന്തതി ഇരിക്കുന്നത് എന്റെ കണ്ണുകൊണ്ട് കാണ്മാൻ സംഗതി വരുത്തിയ യിസ്രായേലിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രാജാവ് തന്‍റെ കട്ടിലിന്മേൽ നമസ്കരിച്ചു: ഇന്ന് എന്‍റെ സിംഹാസനത്തിൽ എന്‍റെ സന്തതി ഇരിക്കുന്നത് എന്‍റെ കണ്ണുകൊണ്ടു കാണ്‍മാന്‍ സംഗതി വരുത്തിയ യിസ്രായേലിന്‍റെ ദൈവമായ യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അനന്തരം, ദാവീദ്‌ പറഞ്ഞു: ഇസായേലിന്‍െറ ദൈവമായ കര്‍ത്താവ്‌ വാഴ്‌ത്തപ്പെടട്ടെ! എന്‍െറ മക്കളിലൊരുവന്‍ സിംഹാസനത്തിലിരിക്കുന്നതു കാണാന്‍ അവിടുന്ന്‌ എനിക്ക്‌ ഇട വരുത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
‘ഇന്ന് എന്റെ സിംഹാസനത്തിൽ എന്റെ അനന്തരാവകാശി ഇരിക്കുന്നത് എന്റെ കണ്ണിനു കാണുമാറാക്കിയ ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ!’ എന്ന് അദ്ദേഹം പ്രാർഥിച്ചു.”